
താരസംഘടനയായ അമ്മയുടെ തലപ്പത്ത് മോഹന്‍ലാല്‍ തിരിച്ചുവരണമെന്ന ആവശ്യവുമായി നടി സീനത്ത്
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തലപ്പത്ത് മോഹന്‍ലാല്‍ തിരിച്ചുവരണമെന്ന ആവശ്യവുമായി നടി സീനത്ത് രംഗത്ത്. മമ്മൂട്ടിയോ മോഹന്‍ലാലോ നേതൃത്വം വഹിക്കാത്തെ അമ്മ ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും ഇരുവരും തിരിച്ചുവരണമെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച തുറന്നകത്തില്‍ ആവശ്യപ്പെടുന്നു. ഇനിയെങ്കിലും പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ അതൊരു നന്ദികേടാകുമെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കത്തിന്റെ പൂർണരൂപം മമ്മുക്കക്കും, ലാൽജിക്കും, ഒരു തുറന്ന കത്ത്. എന്തിനാണ് സോഷ്യൽ മീഡിയ വഴി ഇങ്ങനെ ഒരു തുറന്ന കത്ത് എന്ന് നിങ്ങളും ജനങ്ങളും ചിന്തിക്കാം, എനിക്ക്…