
പ്രായം ഒക്കെ വെറും നമ്പർ അല്ലേ..?; ഫാഷന്‍ ലോകത്ത് തരംഗം തീര്‍ത്ത മുത്തശ്ശി!
പ്രായം ഒക്കെ വെറും നമ്പർ അല്ലേ എന്ന് ചോദിക്കുകയാണ് ദാ ഈ 80കാരി മുത്തശ്ശി. ഫാഷൻ ലോകത്ത് ലക്ഷക്കണക്കിന് ആരാധകരുളള മാര്‍ഗരറ്റ് ചോളയാണ് സ്വപ്നം കാണാനും അത് നേടിയെടുത്താനും പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുന്നത്. പുത്തന്‍ ട്രെന്‍ഡുകളും സ്റ്റൈലും തന്റേതായ രീതിയില്‍ അവതരിപ്പിച്ചാണ് മാര്‍ഗരറ്റ് ഫാഷന്‍ ലോകത്തെ ഐക്കണായി മാറുന്നത്. വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ സൈബറിടത്ത് തരംഗം തീർത്ത മാര്‍ഗരറ്റ് 2 ലക്ഷത്തിന് മേലെ ഫോളേവേഴ്സുളള ഇന്‍ഫ്ലുവന്‍സര്‍ കൂടിയാണ്. സാംബിയയിലെ ഗ്രാമപ്രദേശത്ത് നിന്നാണ് ഫാഷന്‍ ലോകത്തേയ്ക്ക് മാര്‍ഗരറ്റ് എത്തുന്നത്….