
‘പ്രസംഗത്തിൽ പിശക് പറ്റി, ഉദ്ദേശിച്ചത് 25 വർഷം’; അനിൽ ആന്റണി
കൊച്ചിയിലെ യുവം പരിപാടിയിലെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 125 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പറഞ്ഞത് പിശക് പറ്റിയതാണെന്ന് അനിൽ ആന്റണി. 25 വർഷം കൊണ്ട് മോദി ഇന്ത്യയെ മുൻനിര രാജ്യമാക്കുമെന്നാണ് ഉദ്ദേശിച്ചത്. ഇക്കാര്യം തന്റെ പ്രസംഗത്തിൽ വ്യക്തമാണെന്നും അനിൽ ആന്റണി പറഞ്ഞു. നാക്കുപിഴയിൽ സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ട്രോളുകൾ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്രോളുകളിൽ തനിക്ക് വിഷമം വരേണ്ട കാര്യമില്ലെന്നും അനിൽ ആന്റണി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് അണികളിൽ…