
ഡൽഹി മദ്യനയ കേസിൽ വൈഎസ്ആർ കോൺഗ്രസ് എംപിയുടെ മകനെ ഇഡി അറസ്റ്റ് ചെയ്തു
ഡൽഹി മദ്യനയ കേസിൽ വൈഎസ്ആർ കോൺഗ്രസ് എംപിയുടെ മകനെ ഇഡി അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിൽ നിന്നുള്ള ലോക്സഭ എംപി മഗുന്ത ശ്രീനിവാസ റെഡ്ഡിയുടെ മകൻ മഗുന്ത രാഘവയെയാണ് എൻഫോഴ്സമെന്റ് ഡൽഹി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് രാഘവയെ ഇഡി കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. നേരത്തെ ബിആർഎസ് നേതാവ് കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടിനെ തെലങ്കാനയിൽ നിന്ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. മദ്യവ്യവസായികളുൾപ്പെടുന്ന സൗത്ത് ഗ്രൂപ്പ് മദ്യനയം രൂപീകരിക്കുന്നതിൽ സ്വാധീനം ചെലുത്തിയെന്നാണ്…