സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്

സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും നൽകിയിരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്, പല നടൻമാർക്കെതിരെയും ആരോപണമുന്നയിച്ച ആലുവ സ്വദേശിയായ നടി, കേസെടുത്ത് നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെ തനിക്കെതിരെയും കമിം​ഗ് സൂൺ എന്ന്, തനിക്കെതിരെയും ചില ആരോപണങ്ങൾ വരുന്നുവെന്ന് സൂചിപ്പിച്ച്…

Read More

നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് യൂട്യൂബർമാർക്കെതിരെ കേസ്

നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് യൂട്യൂബർമാർക്കെതിരെ കേസെടുത്തു. 12 യൂട്യൂബർമാർക്കെതിരെയാണ് എറണാകുളം ഊന്നുകൽ പോലീസ് കേസെടുത്തിരിക്കുന്നത്. ‌നിവിൻ പോളിക്കെതിരെയും ഇതേ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഇതിലാണ് പോലീസ് പീഡനക്കേസെടുത്തത്. പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതും വെളിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ് എന്നിരിക്കെയാണ് യൂട്യൂബർമാർ ഇത് ലംഘിച്ചത്. മാത്രമല്ല നിവിൻ പോളിയെ പിന്തുണച്ചും യുവതിയെ എതിർത്തുമുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. നടനെതിരെ യുവതി ഉന്നയിക്കുന്നത് വ്യാജ…

Read More

ബൈക്കിൽ അഭ്യാസം നടത്തിയ യുട്യൂബറുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് റിമാൻഡിൽ കഴിയുന്ന യുട്യൂബറുടെ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി. ടി.ടി.എഫ്.വാസനെന്ന യുട്യൂബർ ജയിലിൽ തന്നെ തുടരട്ടെയെന്നും തെറ്റു മനസ്സിലാക്കി പാഠം പഠിക്കണമെന്നും അപേക്ഷ തള്ളി ജസ്റ്റിസ് സി.വി.കാർത്തികേയൻ പറഞ്ഞു. ചെന്നൈ-വെല്ലൂർ ദേശീയപാതയിൽ കഴിഞ്ഞ 17ന് ഇരുചക്ര വാഹനത്തിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് വാസൻ തെറിച്ചു വീണത്. യുട്യൂബിൽ വാസനെ 4.5 ദശലക്ഷം പേർ പിന്തുടരുന്നുവെന്നതിന്റെ പേരിൽ ജാമ്യം നൽകാനാകില്ലെന്ന് കോടതി പറഞ്ഞു. അപകടസമയത്ത് വാസൻ ഉപയോഗിച്ചിരുന്നത് 20 ലക്ഷം രൂപയോളം വിലയുള്ള…

Read More

യൂട്യൂബർമാർക്ക് എതിരായ ആദായ നികുതി വകുപ്പ് അന്വേഷണം; കണ്ടെത്തിയത് 25 കോടിയുടെ നികുതി വെട്ടിപ്പ്

യൂട്യൂബർമാർക്കെതിരായ ഇൻകം ടാക്സ് അന്വേഷണത്തിൽ കണ്ടെത്തിയത് നികുതി വെട്ടിപ്പിന്റെ  ഞെട്ടിക്കുന്ന കണക്ക്. 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത്. 13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ചില യൂട്യൂബർമാർ നാളിതുവരെ നയാപൈസ പോലും ടാക്സ് അടച്ചിരുന്നില്ല. മറ്റു യൂട്യൂബർമാർക്കും അടുത്തയാഴ്ച മുതൽ നോട്ടീസ് അയക്കും. നികുതിയടച്ചിട്ടില്ലെങ്കിൽ അതിന് തയാറാകാൻ ആവശ്യപ്പെടും. ഇന്നലെയാണ് സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ്…

Read More