അശ്ലീല പരാമർശം; ബിയര്‍ ബൈസപ്‌സിക്ക് വനിത കമ്മീഷൻ നോട്ടീസ്, യൂട്യൂബിൽ നിന്ന് വീഡിയോ നീക്കി ഐടി മന്ത്രാലയം

ബിയര്‍ ബൈസപ്‌സ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശത്തിൽ നടപടി കടുപ്പിച്ച് കേന്ദ്രം. സർക്കാർ നിർദ്ദേശത്തെ തുടർന്ന് വിവാദമായ ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയൂടെ വിവാദ എപ്പിസോഡ് യുട്യൂബ് നീക്കം ചെയ്തു. സംഭവത്തിൽ രണ്‍വീറിന് ദേശീയ വനിത കമ്മീഷനും നോട്ടീസയച്ചു. പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ച് രണ്‍വീര്‍ അല്ലാബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് കാരണമായത്. ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. ലൈംഗിക പരാമർശത്തിനെതിരെ വലിയ പ്രതിഷേധം…

Read More

‘സെല്ലിൽ മറ്റ് തടവുകാർക്ക് പ്രയാസമുണ്ടാക്കി; യൂട്യൂബര്‍ മണവാളന്‍റെ മുടി മുറിച്ചത് അച്ചടക്കത്തിന്റെ ഭാ​ഗമായി’; ജയില്‍ സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട്

മണവാളൻ എന്നറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് ഷെഹീൻ ഷായുടെ മുടി വെട്ടിയത് അച്ചടക്കത്തിന്റെ ഭാ​ഗമായിട്ടെന്ന് വിയ്യൂർ ജില്ല ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. സെല്ലിൽ മറ്റ് തടവുകാർക്ക് പ്രയാസമുണ്ടാക്കിയെന്നും റിപ്പോർച്ചിൽ പറയുന്നു. മുടി മുറിക്കൽ വിവാദത്തിന് പിന്നാലെയാണ് ജയിൽ ആസ്ഥാനത്ത് നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. യൂട്യൂബറുടെ മുടി മുറിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.  മുടി മുറിച്ചത് ജയിലിൽ അച്ചടക്കം കാക്കാനെന്നാണ് റിപ്പോർട്ടിൽ ഒന്നാമതായി പറഞ്ഞിരിക്കുന്നത്. സെല്ലിൽ പന്ത്രണ്ട് പേരുണ്ടായിരുന്നു. ഇയാളുടെ മുടി നീട്ടി വളർത്തിയതിലെ സെല്ലിലുള്ള മറ്റ് തടവുകാർ…

Read More

കോളജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ് ; യൂട്യൂബർ മണവാളനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

യൂട്യൂബറായ മണവാളനെതിരെ തൃശ്ശൂർ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മുഹമ്മദ് ഷഹീൻ ഷാ എന്ന മണവാളനെതിരായ നടപടി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. ഏപ്രിൽ 19നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തൃശ്ശൂർ കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിച്ചുവെന്നാണ് കേസ്. ഈ സംഭവത്തിലാണ്…

Read More

രാസ ലഹരി പിടിച്ച കേസ്: യൂട്യൂബർ തൊപ്പിയെ പ്രതി ചേർക്കില്ല

യൂട്യൂബർ തൊപ്പിക്ക് താൽക്കാലിക ആശ്വാസം. എറണാകുളം തമ്മനത്തെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് രാസ ലഹരി പിടിച്ച കേസിൽ തൽക്കാലം തൊപ്പിയെ പ്രതിചേർക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തൊപ്പി നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. ഈ സാഹചര്യത്തിൽ തൊപ്പിയുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തീർപ്പാക്കി. അന്വേഷണവുമായി സഹകരിക്കണമെന്നും നിർദ്ദേശം നൽകി. കേസുമായി ബന്ധപ്പെട്ട അടുത്ത ദിവസം തൊപ്പിയെ വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തൻ്റെ ഡ്രൈവർ…

Read More

സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു ; യൂട്യൂബർക്കെതിരെ പരാതി നൽകി പിപി ദിവ്യ

സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യൂട്യൂബർക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ പരാതി നൽകി. യൂട്യൂബർ ബിനോയ് കുഞ്ഞുമോനും ന്യൂസ് കഫേ ലൈവ് എന്ന യൂട്യൂബ് ചാനലിനുമെതിരെയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. മകളെ കൊല്ലുമെന്ന് ഇൻസ്റ്റഗ്രാമിൽ ഭീഷണി കമന്റിട്ട തൃശൂർ സ്വദേശി വിമൽ എന്നയാൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ദിവ്യക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. ഇതിനെതിരെ ദിവ്യയുടെ ഭർത്താവ് കണ്ണപുരം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ കേസെടുക്കുകയും…

Read More

എംഡിഎംഎ കേസ്; തൊപ്പിയുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

രാസലഹരി കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍  സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ലഹരി കേസില്‍ തന്‍റെ ഡ്രൈവര്‍ പൊലീസിന്‍റെ പിടിയിലായതിനു പിന്നാലെയാണ് തൊപ്പി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. നിലവില്‍ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. ഈ മാസം പതിനഞ്ചിന് തമ്മനത്തെ അപാര്‍ട്മെന്‍റില്‍ നിന്ന് രാസലഹരിയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് ഈ കേസില്‍ തൊപ്പിയുടെ ഡ്രൈവര്‍ ജാബിറും അറസ്റ്റിലായി.  ഇതോടെയാണ് തൊപ്പി മുന്‍കൂര്‍…

Read More

പാറശാലയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹത്തിന് 2 ദിവസം പഴക്കം

പാറശാലയിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (45), ഭാര്യപ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സെൽവരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രിയ യുട്യൂബറുമാണ്. വെള്ളിയാഴ്ച രാത്രിയിലും ഒരു പാട്ട് അപ്ലോഡ് ചെയ്തിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ നാട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗേറ്റ് അടച്ച നിലയിലായിരുന്നു. വാതിലുകൾ…

Read More

ഇനി ‘തൊപ്പി’ ഇല്ല; സ്വന്തം ഫാമിലി സ്വീകരിച്ചില്ലെങ്കിൽ ജീവിച്ചിരുന്നിട്ടെന്താ കാര്യം?: യൂട്യൂബർ തൊപ്പി

വിഷാദത്തിലൂടെ കടന്നുപോകുകയാണെന്ന് യൂട്യൂബർ തൊപ്പി എന്ന നിഹാദ്. എല്ലാം അവസാനിപ്പിക്കുകയാണെന്നും ‘തൊപ്പി’ എന്ന കഥാപാത്രം ഉപേക്ഷിക്കുകയാണെന്നും ജന്മദിനത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ‘കേൾക്കുമ്പോൾ തമാശയായി തോന്നും ഞാൻ ഈ കഥാപാത്രം അവസാനിപ്പിക്കാൻ പോകുകയാണ്. ഞാൻ ലാസ്റ്റ് ലൈവ് വന്നപ്പോൾ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് പോയത് ഓർമയുണ്ടോ? പോയി. സ്വന്തം ഫാമിലി എന്റെ മുഖത്തിന് മുന്നിൽ ഡോർ അടക്കുകയാണ്. എത്ര പൈസയും ഫെയിമും ഉണ്ടാക്കിയിട്ട് എന്ത് കാര്യം. ഇതവസാനിപ്പിക്കാൻ സമയമായി. മനസിലായോ? ഈ കഥാപാത്രം നിർത്താൻ സമയമായി….

Read More

മകളുടെ പൊക്കിൾകൊടി മുറിക്കുന്ന വീഡിയോ പുറത്തുവിട്ടു; യുട്യൂബർ ഇർഫാനെതിരെ നടപടിയുമായി തമിഴ്നാട് ആരോഗ്യവകുപ്പ് 

തമിഴ്നാട്ടിലെ പ്രമുഖ യുട്യൂബർ ഇർഫാൻ പുതിയ വിവാദത്തിൽ. ഇർഫാൻ മകളുടെ പൊക്കിൾകൊടി മുറിക്കുന്ന വീഡിയോ പുറത്തുവിട്ടതാണ് വിവാദം ആയത്. ഇർഫാനെതിരെ നടപടി എടുക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. തന്‍റെ യൂട്യൂബ് ചാനലിൽ 45 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള തമിഴ്നാട്ടുകാരനായ ഇർഫാനാണ് മകളുടെ ജനനത്തിന്‍റെ വീഡിയോ പുറത്തുവിട്ടത്.  ജൂലൈയിൽ പ്രസവത്തിനായി ഇർഫാൻറെ ഭാര്യ വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതൽ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ കുഞ്ഞു ജനിക്കുന്നത് വരെയുള്ള സംഭവങ്ങൾ 16 മിനിട്ടുള്ള വീഡിയോയിൽ ഉണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ്‌…

Read More

പോക്‌സോ കേസിൽ യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റിൽ; പരാതി നൽകിയത് പതിനാറുകാരി

യൂട്യൂബർ വി ജെ മച്ചാൻ എന്ന ഗോവിന്ദ് വി ജെ പോക്സോ കേസിൽ അറസ്റ്റിലായി. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന 16 വയസുകാരിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നുപുലർച്ചെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് കളമശ്ശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി കളമശ്ശേരി പൊലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗോവിന്ദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക്…

Read More