
‘എൺപതുകളിലെ നായിക അമേരിക്കയിൽ നേരിട്ടത് ക്രൂര പീഡനം’; വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്
മലയാള സിനിമയിൽ എൺപതുകളിൽ സൂപ്പർ നായികയായിരുന്ന ഒരു നടിക്കുണ്ടായ ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷറഫ്. മലയാളത്തിലും അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നിരവധി ആരാധകരുണ്ടായിരുന്ന ഒരു നടിക്കാണ് അമേരിക്കയിലെ ന്യൂയോർക്കിൽ വച്ച് ഈ ദുരനുഭവം ഉണ്ടായതെന്ന് ആലപ്പി അഷറഫ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. സിനിമയിൽ അഭിനയിപ്പിക്കാനെന്നുപറഞ്ഞാണ് ആ നടിയെ ഒരുസംഘം അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കേരളത്തിനകത്തും പുറത്തും പരിപാടികൾ സംഘടിപ്പിക്കാറുണ്ടായിരുന്ന താരാ ആർട്സ് വിജയൻ ആണ് നടിയെ അന്ന് ന്യൂയോർക്കിൽ…