
60 സെക്കൻഡിൽനിന്ന് 3 മിനിറ്റ്; യൂട്യൂബ് ഷോട്സിന്റെ ദൈർഘ്യം വർധിപ്പിക്കും
യൂട്യൂബ് ഷോട്സിൻറെ ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനം. 60 സെക്കൻഡിൽനിന്ന് മൂന്നു മിനിറ്റായാണ് ദീർഘിപ്പിക്കുന്നത്. പുതിയ മാറ്റം ക്രിയേറ്റർമാർക്കു സൗകര്യപ്രദമാകുമെന്നും ഉടൻ പ്രാബല്യത്തിൽ വരുമെന്നും യൂട്യൂബ് അധികൃതർ അറിയിച്ചു. 30 സെക്കൻഡ് സമയപരിധിക്കെതിരേ ക്രിയേറ്റർമാർ രംഗത്തെത്തിയിരുന്നു. കാര്യങ്ങൾ അവതരിപ്പിക്കാൻ 30 സെക്കൻഡ് കുറവാണെന്നായിരുന്നു പ്രധാന പരാതി. ഇതിനു പിന്നാലെയാണു ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനിക്കുന്നത്. ടിക് ടോക്കിനെതിരേ അവതരിപ്പിച്ചതായിരുന്നു യൂട്യൂബ് ഷോട്സ്. 15 മുതൽ പുതിയ സമയപരിധി നിലവിൽ വരും. ക്രിയേറ്റർമാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്ന…