കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നേക്കില്ല.

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നേക്കില്ല. ശശി തരൂരും മനീഷ് തിവാരിയും ഹൂഡയുമടക്കം പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് അറിയിച്ചു കഴിഞ്ഞു. വിമത ശബ്ദമുയർത്തിയവരും മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ നാമനിർദേശത്തിന് സാധ്യതയേറി. പ്രിയങ്ക ഗാന്ധിയും പ്രവർത്തക സമിതിയിലുണ്ടാകും. സമിതിയംഗങ്ങളെ നാമനിർദേശം ചെയ്യാൻ കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തും. വേണ്ടിവന്നാൽ മത്സരം നടത്താൻ തയാറാണെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നാമനിർദേശം ചെയ്യപ്പെടുന്നവരിൽ വനിത, ദലിത്, യുവ പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് സൂചന.

Read More

കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന് പ്രചരണം നടക്കുന്നു; വ്യാജപ്രചരണം യുവാക്കൾ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ നിന്നും വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൊഫഷണൽ കോഴ്‌സ് പഠിക്കാൻ ഇവിടുന്ന് വിദ്യാർഥികൾ പുറത്ത്‌പോകുന്ന രീതി തുടരുകയാണ്. പഠനം മാത്രമല്ല, അതിനൊപ്പം അവിടെ ജോലിയും, നൈപുണ്യവും നേടാൻ കഴിയുന്നു എന്നതാണ് കാരണം. ഇവിടെയും ആ സാഹചര്യം ഒരുക്കാനാണ് ശ്രമിക്കുന്നത്. മെഡിക്കൽ വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണൽ കോഴ്‌സുകാർക്കും ഒരുക്കും. കേരളം വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണം ഉണ്ട്. കേരളം ജീവിക്കാൻ കൊള്ളാത്തനാട്, യുവാക്കൾ ഇവിടം വിടണം എന്നുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത്…

Read More

വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ചു; യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത, ഒരാളുടെ നില ഗുരുതരം

ഇടുക്കി അടിമാലിയിൽ  മദ്യപിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത. ആരോഗ്യ നില മോശമായതിനെ തുടർന്ന് മൂന്ന് യുവാക്കളെയും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. വഴിയിൽ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്നാണ് യുവാക്കൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ചികിത്സ തേടിയത്.  ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമാകുന്നതായി കണ്ടതിനെ തുടർന്നാണ് ഇവരെ കോട്ടയം മെഡിക്കൽ…

Read More