തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട

തിരുവനന്തപുരത്ത് കഞ്ചാവും ചരസും രാസലഹരിയുമായി മൂന്ന് പേരെ എക്‌സൈസ് പിടികൂടി. നെടുമങ്ങാട് സ്വദേശികളായ സുനീര്‍ ഖാന്‍, അരവിന്ദ് എന്നിവരെ കവടിയാര്‍ നിന്നും ആനാട് സ്വദേശി അരുണ്‍ ജി എന്ന യുവാവിനെ നെടുമങ്ങാട് വേണാട് ഹോസ്പിറ്റലിന് സമീപത്തു നിന്നുമാണ് പിടികൂടിയതെന്നാണ് എക്‌സൈസ് അറിയിക്കുന്നത്. 2.261 കിലോഗ്രാം കഞ്ചാവ്, 2.456 ഗ്രാം ചരസ്, 0.353 ഗ്രാം മെത്താംഫിറ്റമിന്‍ എന്നിവയാണ് പ്രതികളില്‍ നിന്നും പിടിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവനന്തപുരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ ആയിരുന്നു റെയിഡ്. പരിശോധനയില്‍ പ്രിവന്റീവ്…

Read More

രാജ്യത്ത് തൊഴിലില്ല; യുവാക്കൾ 12 മണിക്കൂർ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു: രാഹുൽ ഗാന്ധി

രാജ്യത്ത് തൊഴിലില്ലായ്‌മ ഇല്ലെങ്കില്‍ യുവാക്കള്‍ 12 മണിക്കൂർ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സംഭാലില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമർശം. കോണ്‍ഗ്രസ് നേതാവിന്റെ ഭാരത് ജോഡോ ന്യായ് യാത്ര മൊറാദാബാദ്, അംറോഹ വഴി സംഭാലിലെത്തി, അവിടെ കോണ്‍ഗ്രസ്, സമാജ്‌വാദി പാർട്ടി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വധേരയെയും സ്വീകരിച്ചു. ചന്ദൗസിയില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി ഒരു യുവാവിനോട് എത്ര മണിക്കൂർ മൊബൈല്‍…

Read More

ഉത്സവത്തിന്റെ കെട്ടുകാഴ്ച വൈദ്യുതി ലൈനിൽ തട്ടി: മുകളിലിരുന്ന മൂന്ന് യുവാക്കൾക്ക് പൊള്ളലേറ്റു

ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് കായംകുളത്ത് തയാറാക്കിയ കെട്ടുകാഴ്ചയ്ക്ക് മുകളിലിരുന്ന മൂന്ന് യുവാക്കൾക്ക് വൈദ്യുതാഘാതമേറ്റു. ചാരുംമൂട്  കരിമുളയ്ക്കൽ വഴിയുടെ തെക്കേതിൽ  അമൽ ചന്ദ്രൻ (22) , ധനരാജ് (20), അനന്തു (24)  എന്നിവർക്കാണ് പരിക്കേറ്റത്. ചുനക്കര ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുവാൻ ഒരുക്കിയതായിരുന്നു രണ്ടാംകരയിൽ നിന്നുള്ള കെട്ടുകാഴ്ച. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കെട്ടുകാഴ്ച തുരുത്തി ജംഗ്ഷന് സമീപത്തെ റോഡിൽ എത്തിയപ്പോഴായിരുന്നു സംഭവം. വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്ന് കെട്ടുകാഴ്ചയുടെ മദ്ധ്യഭാഗത്തും മുകളിലും നിന്നവർക്കാണ് പരിക്കേറ്റത്. അമൽ ചന്ദ്രനും ധനരാജിനും ഗുരുതരമായി…

Read More

യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു; രണ്ടുപേർക്ക് പരിക്ക്: സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു. പേയാട് കാരാംകോട്ട്കോണം സ്വദേശി ശരത് (24) ആണ് മരിച്ചത്. പേയാട് ഇന്നലെ രാത്രിയോടെയാണ് ആക്രമണം. പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വർഷം ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ്.

Read More

നവകേരളയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ നോട്ടീസ്: തിങ്കളാഴ്ച ഹാജരാകണം

നവകേരളയാത്രക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രനവര്‍ത്തകരെ ആലപ്പുഴയില്‍ വളഞ്ഞിട്ട് ആക്രമിച്ച കേസില്‍ ഒടുവിൽ മുഖ്യമന്ത്രിയുടെ ഗൺമാനെ ചോദ്യം ചെയ്യാൻ നടപടി.തിങ്കളാഴ്ച്ച ഹാജരാകൻ ഗൺമാൻ അനിൽകുമാറിനും സുരക്ഷാ സേനയിലെ എസ്.സന്ദീപിനും നോട്ടീസ് നൽകി. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. കോടതി നിർദേശ പ്രകാരം കേസെടുത്ത് ഒരുമാസം പിന്നിടുമ്പോഴാണ് പൊലീസ് അനങ്ങിയത്. ഗൺമാൻ അനിൽകുമാറാണ് കേസിലെ ഒന്നാം പ്രതി.സുരക്ഷാസേനയിലെ എസ്.സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികൾ. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരക്കേൽപ്പിക്കുക,അസഭ്യം പറയുക തുടങ്ങിയ…

Read More

കേരളത്തെ കണ്ട് മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണം: രാഹുൽ ഗാന്ധി

കേരളത്തിലെ യൂത്ത് കോൺഗ്രസിനെ അഭിനന്ദിച്ച് രാഹുൽഗാന്ധി എംപി. എൽഡിഎഫ് സർക്കാരിൻറെ ഭരണപരാജയങ്ങൾ കേരള യൂത്ത് കോൺഗ്രസ് ശക്തമായി ഉയർത്തിക്കാട്ടിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.  യൂത്ത് കോൺഗ്രസിന്‍റെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ സമാപന പരിപാടിയിലാണ് രാഹുൽ കേരളത്തിലെ യൂത്ത് കോൺഗ്രസ് നേതൃത്വത്തെ അഭിനന്ദിച്ചത്. കേരള യൂത്ത് കോൺഗ്രസ്  അധ്യക്ഷൻ അടക്കമുള്ളവരെ സംസ്ഥാന സർക്കാർ നേരിട്ടതെങ്ങനെയെന്ന് പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണെന്നും കേരള യൂത്ത് കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും രാഹുൽ ഗാന്ധി യോഗത്തിൽ വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ്…

Read More

തൃശ്ശൂരിൽ യൂത്ത്കോണ്‍​ഗ്രസ്- ബിജെപി സംഘർഷം

തൃശ്ശൂരിൽ യൂത്ത്കോണ്‍​ഗ്രസ്- ബിജെപി സംഘർഷം. പ്രധാനമന്ത്രി എത്തിയ വേദിക്ക് സമീപമാണ് സംഘർഷമുണ്ടായത്. ഇന്നലെ പ്രധാനമന്ത്രിക്ക് പങ്കെടുക്കാനായി വേദിയുടെ അടുത്തുള്ള ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു. ഈ മരം മുറിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിഷേധത്തിലാണ് സംഘർഷമുണ്ടായത്.  പ്രതിഷേധക്കാരെത്തിയപ്പോൾ ഫ്ലക്സുകളും മറ്റും അഴിക്കാൻ ബിജെപി പ്രവർത്തകരും സ്ഥലത്തെത്തി. എന്നാൽ മോദി പങ്കെടുത്ത വേദിയിൽ ചാണകവെള്ളം തളിക്കാനായി കെഎസ്‍‍യു ശ്രമിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. ചാണകവെള്ളം തളിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി പറഞ്ഞു. എന്നാൽ ന്യായമായ പ്രതിഷേധമാണ് തങ്ങളുടേതെന്ന്…

Read More

നവകേരള സദസ് വേദിക്ക് സമീപം കറുത്ത ബലൂൺ പറത്തി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം കറുത്ത ബലൂൺ ഉയർത്തി യൂത്ത് കോൺഗ്രസ്‌. പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ പരിപാടി നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിന് സമീപത്താണ് പ്രതിഷേധ സൂചകമായി ബലൂൺ പറത്തിയത്. കാസ‍ര്‍കോട് നിന്നും തുടക്കം കുറിച്ചത് മുതൽ, പ്രതിപക്ഷം വലിയ പ്രതിഷേധമാണ് നവ കേരള സദസിനെതിരെ ഉയ‍ര്‍ത്തുന്നത്. പലയിടത്തും കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസും സിപിഎം ഡിവൈഎഫ്ഐ പ്രവ‍‍ർത്തകരും തല്ലിച്ചതക്കുന്ന സ്ഥിതിയുണ്ടായി.  പ്രതിപക്ഷം എന്തിനാണ് നവ കേരള സദസ്സ് ബഹിഷ്കരിച്ചത് എന്ന് മനസ്സിലായിട്ടില്ലെന്നായിരുന്നു പ്രതിഷേധങ്ങളോട് ആറമ്മുളയിൽ…

Read More

സ്ത്രീധന ബഹിഷ്കരണ ആഹ്വാനവുമായി കേരള യൂത്ത് ഫ്രണ്ട് എം

യുവ ഡോക്ടർ ഷഹ്ന തിരുവനന്തപുരത്ത് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ബോധവത്കരണവുമായി കേരള യൂത്ത് ഫ്രണ്ട് എം. സ്കൂളുകളിലും കോളേജുകളിലും സർക്കാർ ഓഫിസുകളിലും , ആശുപത്രികൾ മറ്റു പൊതുസ്ഥലങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം സ്ത്രീധനവിരുദ്ധ ബോധവൽക്കരണ നോട്ടീസുകൾ വിതരണം ചെയ്യുന്നതിനും ബോർഡുകൾ സ്ഥാപിക്കുന്നതിനും സ്റ്റിക്കറുകൾ പതിപ്പിക്കുന്നതിനും ആണ് കേരള കോൺഗ്രസ് എമ്മിന്‍റെ  യുവജന വിഭാഗമായ കേരള യൂത്ത് ഫ്രണ്ട് എം തയ്യാറെടുക്കുന്നത്. “സ്ത്രീതന്നെ ധനം പിന്നെന്തിനു സ്ത്രീധനം”കാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഡിസംബർ 11 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ്…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനമേൽക്കാൻ അനുവദിക്കരുതെന്ന ഹർജി തള്ളി  കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനം ഏറ്റെടുക്കാൻ അനുവദിക്കരുതെന്ന ഹർജി മൂവാറ്റുപുഴ മുൻസിഫ് കോടതി തള്ളി. ഹർജി നൽകും മുമ്പേ സ്ഥാനം ഏറ്റെടുത്തു എന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. മൂവാറ്റുപുഴ സ്വദേശി സനൽ പി എസ് ആയിരുന്നു പരാതിക്കാരൻ. യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോ​ഗിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാതിക്കാരന്റെ ഹർജി. എന്നാൽ ഹർജി കോടതി തള്ളുകയായിരുന്നു. വ്യാജ തിരിച്ചറിയൽ രേഖ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

Read More