
‘ഗണേഷ്‍കുമാർ ഒഴിയും മുമ്പ് ടൂറിസ്റ്റ് ബസുകൾക്ക് കളറടിച്ചിരിക്കും’; വെല്ലുവിളിയുമായി യുവജന നേതാവ്
ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റുമെന്ന് വെല്ലുവിളിച്ച് ഗതാഗത മന്ത്രിയുടെ പാർട്ടിയുടെ യുവജന വിഭാഗം നേതാവ്. കേരള യൂത്ത് ഫ്രണ്ട് (ബി) കൊല്ലം ജില്ലാ പ്രസിഡന്‍റ് രാജേഷ് കുമാർ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്. ഗണേഷ് കുമാർ മന്ത്രി സ്ഥാനം ഒഴിയും മുമ്പ് കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് കളറടിച്ചിരിക്കുമെന്നാണ് വെല്ലുവിളി. വാട്സ് ആപ്പ് ഗ്രൂപ്പില്‍ രാജേഷ് കുമാര്‍ അയച്ച ഓഡിയോ സന്ദേശമാണ് പ്രചരിച്ചിക്കുന്നത്. കളര്‍ വരുമെന്ന് പറഞ്ഞാല്‍ അത് വന്നിരിക്കും, ഒരു മാറ്റവുമില്ലെന്നും ഗണേഷ്…