‘യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പോലീസ് നടപടി പരിശോധിക്കണം’; മന്ത്രി മുഹമ്മദ് റിയാസ്

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിലുൾപ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ചതിൽ പോലീസിനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ് രം​ഗത്ത്. യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പോലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. പോലീസിൻറേത് അനാവശ്യ നടപടിയാണെന്ന അഭിപ്രായവും പരാതിയുമുണ്ടെന്നും പോലീസ് സമീപനം ഉന്നത ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അവർ പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂത്ത് ലീഗ് നേതൃത്വവുമായി സംസാരിച്ചു, ഊട്ടുപുര നടത്തുന്നതിന് ഒരു തടസ്സവുമില്ല, സൈനികർക്ക് കൊടുക്കുന്ന ഭക്ഷണം പരിശോധിക്കണമെന്ന് മാത്രമേയുള്ളൂ,…

Read More

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; യൂത്ത് ലീഗ് നാളെ നിയസഭയിലേക്ക് മാർച്ച് നടത്തും

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നാളെ നിയസഭയിലേക്ക് മാർച്ച് നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത് കള്ളക്കണക്കാണ്. വാഗണിൽ കുത്തിനിറയ്ക്കും പോലെയാണ് കുട്ടികളെ ക്ലാസ് മുറിയിൽ നിറയ്ക്കുന്നത്. എംഎസ്എഫ്കാരെ ജയിലിൽ അടച്ചാൽ സമരം അവസാനിക്കില്ലെന്നും പി.കെ ഫിറോസ് തുറന്നടിച്ചു. മന്ത്രി ഭൂമിയിലേക്ക് ഇറങ്ങി കുട്ടികളുടെ സങ്കടക്കണ്ണീർ കാണണം. വാഗണിൽ കുത്തിനിറയ്ക്കും പോലെയാണ് കുട്ടികളെ ക്ലാസ് മുറിയിൽ നിറച്ച് ബ്രിട്ടീഷുകാരെപ്പോലെയാണ് മന്ത്രി…

Read More

പാണക്കാട് ഹൈദരലി തങ്ങളേയും സാദിഖലി തങ്ങളേയും അപകീർത്തിപ്പെടുത്തി പോസ്റ്റർ ; പൊലീസിൽ പരാതി നൽകി യൂത്ത് ലീഗ്

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും സാദിഖലി ശിഹാബ് തങ്ങളെയും സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തി പോസറ്റർ. വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പോസ്റ്റർ പ്രചരിച്ചത്. വിഷയത്തിൽ യൂത്ത് ലീഗ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. തിരൂരങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജനവിധി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞ ദിവസം അപകീർത്തികരമായ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നേതാക്കന്മാരുടെ തലയുടെ ഭാഗത്ത് സ്ത്രീകളുടെ തല വെച്ചുൾപ്പടെയുള്ള പോസ്റ്ററുകളുണ്ടായിരുന്നു. കബീർ എംകെ എന്നയാളുടെ അക്കൗണ്ടിൽ നിന്നായിരുന്നു ഇത്. ഇയാൾക്കെതിരെ ആണിപ്പോൾ യൂത്ത് ലീഗ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്….

Read More

പുനർ നിയമനം ആവശ്യപ്പെട്ടുള്ള നേഴ്സിംഗ് ഓഫീസർ പി.ബി അനിതയുടെ ഉപവാസം നാലാം ദിവസത്തിൽ; നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗും യൂത്ത് കോൺഗ്രസും

പുനർനിയമനം ആവശ്യപ്പെട്ട് നഴ്സിങ് ഓഫീസർ പി ബി അനിതയുടെ ഉപവാസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുന്നിൽ നാലാംദിവസവും തുടരുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരികെ ജോലിയിൽ പ്രവേശിപ്പിക്കാത്ത ആശുപത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ചു. ഏപ്രിൽ 1 മുതൽ മെഡിക്കൽ കോളേജിന് മുന്നിൽ ഉപവസിക്കുകയാണ് ഐസിയു പീഡനക്കേസിൽ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സ്. ഡ‍ിഎംഇ ഉത്തരവിറക്കാതെ ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയില്ലെന്നതിൽ ഉറച്ച് നിൽക്കുകയാണ് മെഡിക്കൽ കോളേജ്….

Read More

പെരിന്തൽമണ്ണയിലും മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം

മലപ്പുറം പെരിന്തൽമണ്ണയിലും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് ലീഗ് പ്രവർത്തകരാണ് മുഖ്യമന്ത്രി സഞ്ചരിച്ച കാറിനു നേരെ കരിങ്കൊടി വിശീയത്. വ്യാഴാഴ്ച രാവിലെ പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സന്റെറിൽ അഞ്ചു മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്ത പ്രഭാത സദസ്സ് കഴിഞ്ഞ് രാവിലെ 11ഓടെ മുഖ്യമന്ത്രി ആദ്യ സ്വീകരണ കേന്ദ്രമായ അരീക്കോട്ടേക്ക് മടങ്ങുമ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം. പെരിന്തൽമണ്ണ ഫയർസ്റ്റേഷൻ റോഡിൽ യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ഉനൈസ് കക്കൂത്ത്, ആലിപ്പറമ്പ് പഞ്ചായത്ത് ജനറൽ സെക്രട്ടറി…

Read More