നിലപാട് മയപ്പെടുത്തി പഴയിടം; ‘കലോത്സവത്തിന് എത്തുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല’

സ്കൂൾ കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത് സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന നിലപാട് മയപ്പെടുത്തി പഴയിടം മോഹനന്‍ നമ്പൂതിരി. സർക്കാർ പങ്കാളിത്തത്തോടെ നടത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ ദേശീയ കലോത്സവത്തിന് പാചകം ഒരുക്കുന്നത് പഴയിടമാണ്. നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. സംഘാടകർ ആവശ്യപ്പെട്ട മെനുവാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പഴയിടം പറഞ്ഞു. അതേസമയം, അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിന് കലവറയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് അത് പറയാറായിട്ടില്ലെന്നും അതിന് ഇനിയും കാലം കാത്തിരിക്കേണ്ടി വരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്കൂൾ…

Read More

കലോത്സവത്തിലെ സ്വാഗതഗാനം; തയാറാക്കിയവരുടെ സംഘപരിവാർ ബന്ധം അന്വേഷിക്കണം; മന്ത്രി റിയാസ്

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻറെ സ്വാഗതഗാനം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താൽപ്പര്യം പരിശോധിക്കണം. സംഘപരിവാർ ബന്ധം അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. ബോധപൂർവ്വം കലാപന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയുണ്ടെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു. സാഹോദര്യവും മതമൈത്രിയും ദേശസ്‌നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചതിനെതിരെ ലീഗ് നേരത്തെ രംഗത്ത് വന്നിരുന്നു.

Read More

സംസ്ഥാന സ്‌കൂൾ കലോത്സവം; മത്സരങ്ങൾ സമയബന്ധിതമായി തീർക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

കോഴിക്കോട് പുരോഗമിക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എല്ലാ പരിപാടികളും സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിധികർത്താക്കളും ഒഫീഷ്യലുകളും മത്സരാർത്ഥികളും അടക്കം എല്ലാവരും പരിപാടി തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് വേദിയിലെത്തിയിരിക്കണമെന്നും കലോത്സവത്തിനെത്തുന്ന എല്ലാ ജഡ്ജിമാരും വിജിലൻസിന്റെ കർശന നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധികർത്താക്കൾ ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചാൽ കരിമ്പട്ടികയിൽപെടുത്തി മാറ്റി നിർത്തും. ഇക്കാര്യം കർശനമായി നടപ്പാക്കും. ഊട്ടുപുരയിൽ തിരക്ക് ഒഴിവാക്കാൻ നടപടി എടുത്തു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

Read More