
വാർത്തകൾ ഒറ്റനോട്ടത്തിൽ
നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1951 ജൂൺ ഒന്നിനാണ് ജനനം. 250 ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. നാടകത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ഏഴുനിറങ്ങളാണ് ആദ്യ സിനിമ. ……………………………….. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. അദാനിയാണ് കോടതിയില്‍ ആവശ്യമുന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന് അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല. വിഷയത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. ……………………………….. കോട്ടയം ഡിസിസിയുടെ എതിര്‍പ്പ് വകവെക്കാതെ ശശി തരൂര്‍….