‘കെഎസ്ഇബി ഫ്യൂസ് ഊരാൻ തുടങ്ങിയാൽ ഞങ്ങളും ഫ്യൂസ് ഊരും’ ; യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ

കെഎസ്ഇബി ഫ്യൂസ് ഊരാൻ തുടങ്ങിയാൽ ഞങ്ങളും ഫ്യൂസ് ഊരാൻ തുടങ്ങുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കുടിശികയുള്ള വൻകിടക്കാരുടെ ഫ്യൂസ് ഊരുന്നില്ല. കെഎസ്ഇബി യുടെ നടപടിയെ മന്ത്രി ന്യായീകരിക്കുകയാണെന്ന് പറഞ്ഞ രാഹുൽ നിയമസഭ തല്ലിപ്പൊളിച്ച ശിവൻകുട്ടിക്കെതിരെ നടപടി എടുക്കുമോയെന്നും ചോദിച്ചു. തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഹുലിന്റെ പ്രസ്താവന. അതേസമയം, തിരുവമ്പാടിയിൽ കെ.എസ്.ഇ.ബി. വൈദ്യുതി വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. ഇന്ന് തിരുവമ്പാടി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് യൂത്ത്…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അബിൻ വർക്കി, അരിത ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സാധാരണ നടപടിക്രമങ്ങളൊന്നുമില്ലാതെയാണ് രാഹുലിനെ സംസ്ഥാന പ്രസിഡന്റായി യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസൻ പ്രഖ്യാപിച്ചത്. വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട് പോലീസ് കേസുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ നിയമോപദേശം തേടിയ ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. യൂത്ത് കോൺഗ്രസ് ഡൽഹി ആസ്ഥാനത്ത് രാവിലെ പത്ത് മണിക്കായിരുന്നു അഭിമുഖം. അഭിമുഖത്തിനിടെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് അബിൻ വർക്കിയെ…

Read More