ബിജെപിക്ക് എട്ടു തവണ വോട്ട്: യുപിയിൽ പതിനാറുകാരൻ അറസ്റ്റിൽ, ബൂത്തിൽ റീപോളിങ്

ഉത്തർപ്രദേശിലെ ഫാറൂഖാബാദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിക്ക് എട്ടു തവണ വോട്ടു ചെയ്ത പതിനാറുകാരൻ അറസ്റ്റിൽ. സംഭവത്തിൽ പോളിങ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ബൂത്തിൽ റീപോളിങ് നടത്തുമെന്നും യുപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ബിജെപി പ്രവർത്തകനായ ഗ്രാമമുഖ്യന്റെ മകനാണ് പിടിയിലായത്. രാജൻ സിങ് എന്നയാളായിരുന്നു എട്ടു തവണ ബിജെപിക്ക് വോട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ വോട്ടർ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി മുകേഷ് രാജ്പുത്തിനായി എട്ടു…

Read More

ഫ്രഞ്ച് വിനോദസഞ്ചാരിക്ക് നേരെ പീഡനശ്രമം: കണ്ണൂർ സ്വദേശി അറസ്റ്റിൽ

വർക്കലയിൽ ഫ്രഞ്ച് വിനോദ സഞ്ചാരിയായ വയോധികയോട് അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി ചെങ്ങോംറോഡ് കിഴക്കേപ്പുറം വീട്ടിൽ കണ്ണൻ എന്ന ജിഷ്ണു (22) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം. പാപനാശം ഹെലിപാഡിന് സമീപത്തെ പ്രകൃതി ചികിത്സാ കേന്ദ്രത്തിനടുത്തുള്ള റോഡിലൂടെ നടന്നു പോയ വയോധികയെയാണ് ജിഷ്ണു കടന്നു പിടിച്ചത്. ഇവർ ബഹളം വച്ചതോടെ ഓടി രക്ഷപ്പെട്ട ജിഷ്ണു പിന്നീട് ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ പൊലീസിന്റെ വലയിൽ കുരുങ്ങിയത്.

Read More

ബാങ്ക് പിഴപ്പലിശ ഈടാക്കി; തൃശൂരിലെ എടിഎമ്മിൽ പടക്കമെറിഞ്ഞ പ്രതി പിടിയിൽ

എടിഎം കൗണ്ടറിനു നേർക്കു പടക്കമെറിഞ്ഞശേഷം കടന്നുകളഞ്ഞ പ്രതി പിടിയിൽ. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ പാട്ടുരായ്ക്കൽ ഓഫിസിനോടു ചേർന്ന എടിഎം കൗണ്ടറിനു നേർക്ക് പടക്കമെറിഞ്ഞ കേസിൽ പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശാണ് പിടിയിലായത്. ഇഎംഐ മുടങ്ങിയതിന് ബാങ്ക് പിഴപ്പലിശ ഈടാക്കിയതാണ് പ്രകോപനത്തിനു കാരണമെന്നാണ് വിവരം. കൗണ്ടറിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഉഗ്രശബ്ദം കേട്ടു പരിഭ്രാന്തരായി ആളുകൾ ഓടിക്കൂടിയപ്പോഴേക്കും രതീഷ് രക്ഷപ്പെട്ടിരുന്നു.  കണിമംഗലത്തു വാടകയ്ക്കു താമസിക്കുന്ന രതീഷ് പ്രകാശ് എസി മെക്കാനിക്കാണ്. സംഭവത്തിനു മുൻപ് രതീഷ് ബാങ്കിന്റെ…

Read More