
ഫോബ്സ് അതിസമ്പന്ന പട്ടിക: മലയാളികളിൽ യൂസുഫലി ഒന്നാമത്
ഈ വർഷത്തെ ആഗോള അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ് മാഗസിൻ. മലയാളികളിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിക്കാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ വർഷവും ഇദ്ദേഹമായിരുന്നു ഒന്നാമത്. ഇന്ത്യയിൽ 19ാം സ്ഥാനവും യൂസുഫലിക്കാണ്. ആഗോളതലത്തിൽ 497ൽനിന്ന് 344ാം സ്ഥാനത്തെത്താനും ഇദ്ദേഹത്തിന് സാധിച്ചു. 7600 കോടി ഡോളറാണ് യൂസുഫലിയുടെ ആസ്തിമൂല്യം. ഇദ്ദേഹമടക്കം 12 മലയാളികൾ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. 11600 കോടി ഡോളറിന്‍റെ ആസ്തിയുമായി ഇന്ത്യയിൽ റിലയൻസ് ഗ്രൂപ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമതായി. 20330 കോടി ഡോളർ ആസ്തിയുള്ള…