
പൊതുഗതാഗത രംഗത്തു പുതുവിപ്ലവം; ഷാർജയിൽ ഇലക്ട്രിക് ബസുകൾ ഓട്ടം തുടങ്ങി
ഷാർജ എമിറേറ്റിലും ഇലക്ട്രിക് ബസുകൾ സർവിസ് തുടങ്ങി. ദുബൈ, അജ്മാൻ, അൽ ഹംറിയ നഗരം ഉൾപ്പെടെ മൂന്ന് ഇന്റർസിറ്റി റൂട്ടുകളിലായി പത്തു ബസുകളാണ് ആദ്യഘട്ടം സർവിസ് നടത്തുകയെന്ന് ഷാർജ റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. അന്തരീക്ഷത്തിലേക്ക് ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം കുറക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ക്ലൈമറ്റ് ന്യൂട്രാലിറ്റി 2050 സംരംഭത്തെ പിന്തുണക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ഹരിത പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കലുമാണ് ഷാർജ ലക്ഷ്യമിടുന്നതെന്ന് എസ്.ആർ.ടി.എ ചെയർമാൻ വ്യക്തമാക്കി. ഇന്റർസിറ്റി ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ സഹകരണത്തിൽ…