
മയക്കുഗുളികകൾ എഴുതി നൽകിയില്ല; മലപ്പുറത്ത് ഡോക്ടർക്ക് നേരെ കത്തി വീശി യുവാവ്: ആശുപത്രി സൂപ്രണ്ട് പരാതി നൽകി
പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കത്തി വീശി യുവാവ്. അമിതശേഷിയുള്ള മയക്കുളികകൾ എഴുതി തരണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. ചൊവ്വാഴ്ച രാത്രി 12 മണിയോടുകൂടിയാണ് സംഭവം. ആശുപത്രി സൂപ്രണ്ട് പൊന്നാനി പൊലീസിൽ പരാതി നൽകി. രാത്രി ആശുപത്രിയിലെത്തിയ യുവാവ് ഗുളിക ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മനോരോഗ വിദഗ്ധൻ്റെ കുറിപ്പില്ലാതെ ഇല്ലാതെ ഈ മരുന്നുകൾ തരാനാവില്ലെന്ന് ഡോക്ടർ പറഞ്ഞു. ഇതോടെയാണ് യുവാവ് കൈയിൽ കരുതിയിരുന്ന കത്തി കാണിച്ച് ഭീഷണി മുഴക്കിയത്. കുറച്ചുനേരം ബഹളമുണ്ടാക്കിയതിന് ശേഷം യുവാവ് തിരികെ…