യുവതിയെ വിളിച്ച് വരുത്തി ബലാത്സംഹം ചെയ്തു; കൊല്ലത്ത് യുവാവ് പിടിയിൽ

പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരെത്ത് പരിചയമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ശ്യാം യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പരിചയമുണ്ടായിരുന്ന യുവതിയെ ശ്യാം സുന്ദർ ആശ്രാമം ഭാഗത്തെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ…

Read More

പ്രണയപ്പകയെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി; ട്രാൻസ്ജെൻഡർ അറസ്റ്റിൽ

തമിഴ്നാട്ടിൽ ഐടി ജീവനക്കാരിയായ യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ ട്രാൻസ്ജെൻഡർ അറസ്റ്റിൽ. മധുര സ്വദേശിനിയായ ആർ.നന്ദിനിയെന്ന 27 കാരിയെ കൊലപ്പെടുത്തിയ കേസിൽ മഹേശ്വരിയെന്ന വെട്രിമാരൻ ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ടോടെ തലമ്പൂരിനടുത്ത് പൊൻമാറിലെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ചാണ് കൊലപാതകം നടന്നത്. പ്രണയബന്ധത്തിൽ നിന്നും നന്ദിനി പിന്മാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നന്ദിനിയെ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷമാണ് അതിക്രൂരമായി പ്രതി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബ്ലെയ്ഡ് ഉപയോഗിച്ച് രണ്ട് കൈകളിലും കാലുകളിലും കഴുത്തിലും ആഴത്തിൽ…

Read More

ഇതര സമുദായക്കാരനുമായി പ്രണയം; യുവതിയെ സഹോദരന്മാർ കഴുത്ത് ഞെരിച്ച് കൊന്നു

യുവതിയെ സഹോദരന്മാർ ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്ന് കനാലിൽ തള്ളി. ഇതര സമുദായക്കാരനെ പ്രണയിച്ചതിന്‍റെ പേരിലാണ് ഈ ക്രൂര കൃത്യം ചെയ്തത്. ഉത്തർ പ്രദേശിലെ ഗാസിയാബാദിലെ കനാലിൽ തള്ളിയ മൃതദേഹത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മുറാദ് നഗറിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടുപേരെ പട്രോളിങ്ങിനിടെ പോലീസ് കണ്ടെത്തുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഈ ക്രൂരകൃത്യത്തിന്‍റെ വിവരങ്ങൾ പുറത്തത്തു വന്നത്. സുഫിയാൻ, മഹ്താബ് എന്നീ യുവാക്കളെയാണ് പോലീസ് അറസറ്റ്ചെയ്തത്. ഷീബ എന്ന…

Read More

പാലക്കാട്ട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ ജോലിക്കു പോകുന്ന വഴിക്കായിരുന്നു ആക്രമണം. പരിക്കേറ്റ് റോഡിൽ കിടക്കുന്ന നിലയിൽ ഊർമിളയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. രണ്ടാം ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജേഷ് ആണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായിട്ടുണ്ട്. ഇതിനുമുൻപും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കുറച്ചുനാളായി ഇവർ അകന്നുകഴിയുകയാണ്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Read More

മറ്റൊരാൾക്കൊപ്പം പോയെന്ന് ആരോപണം; യുവതിക്ക് നേരെ ഭർത്താവിന്റെയും ബന്ധുക്കളുടേയും ക്രൂര പീഡനം

ആദിവാസിയായ യുവതിയെ ക്രൂരമായി മർദിച്ച് നഗ്നനയാക്കി റോഡിലൂടെ നടത്തി ഭർത്താവും ബന്ധുക്കളും. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ നിചാൽ കോട്ട ഗ്രാമത്തിലാണ് സംഭവം. ഭർത്താവും ബന്ധുക്കളും ചേർന്നാണ് യുവതിയോട് ക്രൂരത കാട്ടിയത്. യുവതി മറ്റൊരാൾക്കൊപ്പം കഴിഞ്ഞുവെന്നാരോപിച്ചായിരുന്നു പീഡനം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഇവർ മറ്റൊരാളുമായി കഴിഞ്ഞു എന്നാരോപിച്ചാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് ഇവരെ മർദ്ദിച്ച് റോഡിലൂടെ ന​ഗ്നയാക്കി നടത്തിയത്. റോഡിലൂടെ…

Read More

നടുറോഡിൽ തോക്ക് ചൂണ്ടി യുവതിയുടെ പരാക്രമം; വാഹനം കൊണ്ട് ഇടിച്ച് തെറിപ്പിച്ച് യു എസ് പൊലീസ്

യുഎസിലെ നാസോയിൽ നടുറോഡിൽ നിന്ന് കാറുകൾക്ക് നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ കാറ് ഉപയോഗിച്ച് ഇടിച്ച് തെറിപ്പിച്ച് യുഎസ് പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എൻബിസി ന്യൂയോർക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തിൽ പേര് വെളിപ്പെടുത്താത്ത 33 വയസുള്ള യുവതിയെ പൊലീസ് പിടികൂടി. നോർത്ത് ബെൽമോറിൽ ബെൽമോർ അവന്യുവിനും ജറുസലേം അവന്യൂവിനും മധ്യേയായിരുന്നു സംഭവം. ട്രാഫിക്കിൽ കിടന്ന കാറുകളിലെ കുടുംബാംഗങ്ങൾക്ക് നേരെയും കുട്ടികൾക്ക് നേരെയും നിറത്തോക്ക് ചൂണ്ടിയാണ്…

Read More

ഭക്ഷ്യവിഷബാധ; കോട്ടയത്ത് യുവതി മരിച്ച സംഭവം; ഹോട്ടലുടമയടക്കം 2 പേർ അറസ്റ്റിൽ

കോട്ടയത്ത് ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കോട്ടയം സംക്രാന്തിയിലുളള ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തി ഹോട്ടൽ ഉടമകളിൽ ഒരാളായ നൗഷാദ് എം പി (47), ഹോട്ടൽ മാനേജർ അബ്ദൂൾ റയിസ് (21) എന്നിവരെയാണ്  ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.

Read More