യുവാവിനെ ചവിട്ടി വീഴ്ത്തി തലക്കടിച്ച് കൊല്ലാൻ ശ്രമം; 25 കാരൻ അറസ്റ്റിൽ

അനധികൃതമായി മദ്യവിൽപന നടത്തുന്നുവെന്ന് പൊലീസിൽ പരാതിപ്പെട്ടയാളെ തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് തേക്കട ചീരാണിക്കര കുഴിവിള തടത്തരികത്ത്‌ വീട്ടിൽ നൗഫലാണ് നെടുമങ്ങാട് പൊലീസിന്‍റെ പിടിയിലായത്. കല്ലുവരമ്പ്‌ സ്വദേശിയായ അരുണിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. അരുൺ സ്കൂട്ടറില്‍ വരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. വീടിന്റെ മുന്‍വശത്ത്‌ തടഞ്ഞ്‌ നിര്‍ത്തി ചവിട്ടി വീഴ്ത്തുകയും വീട്ടില്‍ ഓടിക്കയറിയപ്പോൾ പിൻതുടർന്നെത്തി മരക്കഷണം കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. തിരുവനന്തപുരം റൂറല്‍ എസ്‌ പി കിരണ്‍ നാരായണിന് കിട്ടിയ വിവരത്തിന്റെ…

Read More

തൃശൂരില്‍ 20 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തൃശൂർ ആമ്പല്ലൂരിൽ കാറില്‍ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ചിറ്റിശേരി സ്വദേശി എടച്ചിലില്‍ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു.ഹൈവേ പൊലീസിന്റെ വാഹന പരിശോധനയ്‌ക്കിടെ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് കഞ്ചാവ് പിടികൂടിയത്. തുടര്‍ന്ന് പുതുക്കാട് പൊലീസും എക്‌സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി.

Read More

‘ദൃശ്യം’ മോഡൽ കൊല വീണ്ടും: യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ആലപ്പുഴ ആര്യാടു നിന്ന് കഴിഞ്ഞ മാസം കാണാതായ യുവാവിനെ കൊലപ്പെടുത്തി കോട്ടയത്ത് വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞമാസം 26നു കാണാതായ യുവാവിനെയാണ് ചങ്ങനാശേരിയിൽ കൊലപ്പെടുത്തി വീടിനു പിന്നിലെ ചാർത്തിൽ കുഴിച്ചിട്ടതായി കണ്ടെത്തിയത്. ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡ് കിഴക്കേ തയ്യിൽ പുരുഷന്റെ മകൻ ബിന്ദുമോന്റെ (43) മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ചങ്ങനാശേരി എസി കോളനിയിൽ ബിന്ദുമോന്റെ പരിചയക്കാരനായ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറ പൊളിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിന്ദുമോന്റെ ബൈക്ക്…

Read More