
യുവ പ്രകൃതി സംരക്ഷകരെ പിന്തുണയ്ക്കാൻ 15 ലക്ഷം ഡോളർ അനുവദിച്ചു
യുവ പ്രകൃതി സംരക്ഷകരെ ശാക്തീകരിക്കുന്നതിനായി മുഹമ്മദ് ബിൻ സായിദ് സ്പീഷിസ് കൺസർവേഷൻ ഫണ്ട് 15 ലക്ഷം ഡോളർ അനുവദിച്ചു. പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നവർക്ക് നിർണായകമായ പിന്തുണ നൽകുന്നതിനാണ് പണം വിനിയോഗിക്കുകയെന്ന് മുഹമ്മദ് ബിൻ സായിദ് സ്പീഷിസ് കൺസർവേഷൻ ഫണ്ട് അറിയിച്ചു. വികസ്വര രാജ്യങ്ങളിലെ ഗവേഷകർക്കും മറ്റുമായി മൂന്നുവർഷം കൊണ്ട് പണം വിനിയോഗിക്കും. ജൈവവൈവിധ്യ മാറ്റത്തിനും കാലാവസ്ഥ വ്യതിയാനത്തിനും പരിസ്ഥിതി മലിനീകരണത്തിനും എതിരായി പ്രവർത്തിക്കുന്ന ഗ്ലോബൽ എൻവയൺമെന്റ് ഫെസിലിറ്റിയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലോകത്തുടനീളമുള്ള വികസ്വര രാജ്യങ്ങളിലെ യുവ…