ദമാമിൽ യോഗ ദിനാചരണം സംഘടിപ്പിക്കുന്നു

പത്താമത് രാജ്യന്തര യോഗ ദിനാചരണം ദമാമിൽ സംഘടിപ്പിക്കുന്നു. ഇൻഡോ സൗദി കൾച്ചറൽ അസോസിയേഷന്‍റേയും, വല്ലഭട്ട യോഗ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ, സൗദി യോഗ കമ്മിറ്റിയുടെയും അറബ് യോഗ ഫൗണ്ടേഷന്‍റേയും പിന്തുണയോടു കൂടിയാണ് പരിപാടി നടത്തുന്നത്. ജൂണ്‍ 21ന്‌ വെള്ളിയാഴ്ച്ച വൈകിട്ട് 4മണി മുതൽ ദമാം അല്‍ നഹ്ദ ക്ലബിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന ദിനാചരണത്തിൽ പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ സെക്രട്ടറി ജയകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി…

Read More