
ഇന്ത്യൻ ടീമിൽ കടന്ന് കൂടൽ ഇനി കടുപ്പമാകും ; യോ യോ ടെസ്റ്റ് പാസാകണമെന്ന നിബന്ധന തിരികെ കൊണ്ട് വരാൻ ബിസിസിഐ
ഇന്ത്യൻ ടീം സെലക്ഷന് മുമ്പ് കായികക്ഷമത തെളിയിക്കുന്ന യോ യോ ടെസ്റ്റില്‍ പാസാവണമെന്ന നിബന്ധന തിരികെ കൊണ്ടുവരാന്‍ ബിസിസിഐ തയാറാടെക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യൻ ടീമിലേക്കുള്ള തെരഞ്ഞെടുപ്പിന് ഫിറ്റ്നെസ് നിര്‍ബന്ധമാക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വിരാട് കോലി ക്യാപ്റ്റനായിരുന്ന കാലത്താണ് ഇന്ത്യൻ ടീം സെലക്ഷന് യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ പിന്നീട് കളിക്കാരുടെ പരിക്ക് കണക്കിലെടുത്ത് യോ യോ ടെസ്റ്റ് പാസാവണമെന്ന നിബന്ധന ബിസിസിഐ ഒഴിവാക്കുകയായിരുന്നു. എന്നാലിതിനെ ചില കളിക്കാര്‍ ആനുകൂല്യമായി…