യെല്ലോ മെത്തുമായി 2 യുവാക്കൾ പിടിയിൽ

തൃശൂര്‍ ചേർപ്പിൽ യെല്ലോ മെത്തുമായി രണ്ടു യുവാക്കൾ പിടിയിലായി. വല്ലച്ചിറ സ്വദേശി അക്ഷയ് അനിൽകുമാർ, ചാലക്കുടി പരിയാരം സ്വദേശി അതുൽ കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്‌ക്വാഡും ചേർപ്പ് എക്സൈസും ചേർന്നാണ് റേഞ്ച് ഇൻസ്‌പെക്ടർ ശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ ഇവരെ പിടികൂടിയത്. അഞ്ച് ഗ്രാം യെല്ലോ മെത്താംഫിറ്റമിനാണ് ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വല്ലച്ചിറ മിനി ഗ്രൗണ്ടിന് സമീപം യുവാക്കളുടെ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും ഉണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു…

Read More