രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ്; പേരിൽ സീതയും രാമനുമുള്ള യെച്ചൂരി ക്ഷണം നിരസിച്ചത് ദൗർഭാഗ്യകരമെന്ന് സിന്ധ്യ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്. സീതയും രാമനും പേരിലുള്ള യെച്ചൂരി ചടങ്ങ് ബഹിഷ്‌കരിക്കുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ‘പേരിൽ സീതയും രാമനും ഉള്ള ഒരാളെന്ന നിലയിൽ അദ്ദേഹം എടുത്ത നിലപാടിൽ ഞാൻ അതിശയിക്കുന്നു. ചടങ്ങിൽനിന്ന് വിട്ടുനിൽക്കുന്നത് വളരെ നിർഭാഗ്യകരമാണ്’, സിന്ധ്യ പറഞ്ഞു. രാമക്ഷേത്ര നിർമാണം എന്തുകൊണ്ട് വൈകിയെന്ന വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ ചോദ്യത്തിന് സിന്ധ്യയുടെ മറുപടി ഇങ്ങനെയായിരുന്നു- ‘പ്രധാനമന്ത്രി നരേന്ദ്ര മോദി…

Read More

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കുന്നു: സീതാറാം യെച്ചൂരി

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എല്ലാം പരിപാടിയിൽ പങ്കെടുക്കുന്നു. സർക്കാരുകൾ നിഷ്പക്ഷമായിരിക്കണം എന്ന ഭരണഘടനാ തത്വം ലംഘിക്കപ്പെടുകയാണെന്ന് യെച്ചൂരി വിമര്‍ശിച്ചു. രാഷ്ട്രീയവൽക്കരിക്കുന്നതിനാലാണ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചതെന്ന് യെച്ചൂരി പറഞ്ഞു. കോൺഗ്രസ് പങ്കെടുക്കുന്നത് അവരുടെ  തീരുമാനമാണ്. പ്രതിപക്ഷ പാർട്ടികളിൽ കൂട്ടായ തീരുമാനങ്ങൾ ഈ വിഷയത്തിൽ ഇല്ലെന്നും യെച്ചൂരി വ്യക്തമാക്കി.  രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സീതാറാം യെച്ചൂരിയുടെ തീരുമാനത്തെ വിമർശിച്ച് വിഎച്ച്പി രംഗത്തെത്തി. സീതാറാം…

Read More

സുധാകരന്റെ അറസ്റ്റില്‍ രാഷ്ട്രീയമില്ല; യെച്ചൂരി

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റില്‍ രാഷ്ട്രീയമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പോലീസ് അന്വേഷണം നടക്കുന്നു. കേസ് നിലവിലുണ്ട്. ബിജെപിയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയുംപോലെ ഒരു വ്യക്തിക്കെതിരെ നീങ്ങാന്‍ ഞങ്ങള്‍ പോലീസിനോട് നിര്‍ദേശിക്കാറില്ല. എന്നാല്‍, വ്യാജ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ തനിക്കറിയില്ലെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തെക്കുറിച്ച് ചോദിക്കൂ. മരണ സര്‍ട്ടിഫിക്കറ്റിന്റെയും പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെയും ഏതെങ്കിലും കോളേജിലുള്ള എസ്എഫ്.ഐക്കാരെക്കുറിച്ചും പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് എങ്ങനെ അറിയാന്‍ കഴിയും. മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം സിപിഎമ്മിന്റെ ഭാഗത്തുനിന്ന്…

Read More