ഐടി പാർക്കുകളിൽ മദ്യശാല; രാവിലെ 11 മുതൽ രാത്രി 11 വരെ: സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം

ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും. പ്രതിപക്ഷ എംഎൽഎമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. ഐ ടി പാർക്കുകൾക്ക് എഫ്എൽ 4 സി ലൈസൻസ് നൽകും. ലൈസൻസ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാണ്. ഐ ടി പാർക്ക് നേരിട്ടോ, പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് നൽകും.  ഭാവിയിൽ പാർക്കുകളിൽ വെവ്വേറെ ലൈസൻസ് നൽകേണ്ടി വരുമെന്ന…

Read More

പാലക്കാട്ട് പനി ബാധിച്ച് കുഴഞ്ഞുവീണ മൂന്ന് വയസുകാരി മരിച്ചു

മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്‍റെ മകൾ ചിന്നു (3) ആണ് മരിച്ചത്. രാവിലെ 10:45ഓടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

നാലു വർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ

നാലു വർഷ ബിരുദ കോഴ്സുകൾ ഈ അക്കാദമിക് വർഷം മുതൽ നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ജൂലൈ ഒന്നിനാണ് നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകൾ ആരംഭിക്കുന്നത്. മേയ് 20നു മുൻപ് അപേക്ഷ ക്ഷണിക്കും. ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂൺ 20ന് പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുതിയ കാലത്തെ അക്കാദമിക് – കരിയർ താൽപര്യങ്ങൾക്കനുസരിച്ചു സ്വന്തം ബിരുദം രൂപകൽപന ചെയ്യാനാണ് പുതിയ സൗകര്യമൊരുക്കുന്നതെന്നു മന്ത്രി പറഞ്ഞു….

Read More

കർണ്ണാടകയിൽ ആറ് വയസുകാരനെ അമ്മ മുതലകളുള്ള കുളത്തിൽ എറിഞ്ഞ് കൊന്നു

ഭര്‍ത്താവുമായുള്ള വഴക്കിന് പിന്നാലെ അമ്മ അംഗപരിമിതനായ ആറ് വയസുകാരനെ മുതലകളുള്ള കുളത്തിലേക്ക് എറിഞ്ഞു കൊന്നു. ഉത്തര കന്നഡയിലെ ദണ്ഡേലി താലൂക്കിലാണ് സംഭവം. ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെ  അംഗപരിമിതനായ മകനെ ഇവര്‍ വീടിന് സമീപത്തെ തോട്ടിലേക്ക് എറിയുകയായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജനനം മുതൽ സംസാരശേഷിയില്ലാത്ത മൂത്ത മകന്‍റെ അവസ്ഥയെ ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു.  ജനനം മുതല്‍ കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാതിനരുന്ന വിനോദിനെ (6) ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ സ്ഥിരമായി വഴക്ക്…

Read More

‘അരുമൈമകൻ’ വാഴ്കെ..! അരിക്കൊമ്പൻ കേരളം വിട്ടിട്ട് ഒരു വർഷം

ഇടുക്കി-ചിന്നക്കനാലിനെ കിടുകിടെ വിറപ്പിച്ച അരിക്കൊമ്പനെ നാടുകടത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. സർക്കാരിനെതിരേ വൻ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രിലിൽ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിച്ചു പെ​രി​യാ​ർ ക​ടു​വ സാ​ങ്കേ​ത​ത്തി​ലെ​ത്തി​ച്ചത്. ശ്രമകരമായ ദൗത്യമായിരുന്നു അത്. അരിക്കൊമ്പൻ എന്ന കുപ്രസിദ്ധ ആനയെ നാടുകടത്തുന്നതു കാണാൻ വ​ഴി​നീ​ളെ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി. പാതിരാത്രിയിലാണ് ആനയെ പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ചത്.  ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ൽ പ​തി​വാ​യി റേ​ഷ​ൻ ക​ട ത​ക​ർ​ത്ത് അ​രി ഭ​ക്ഷി​ച്ച കൊ​മ്പ​ന് നാ​ട്ടു​കാ​രി​ട്ട പേ​രാ​ണ് അ​രി​ക്കൊ​മ്പ​ൻ. മേ​ഖ​ല​യി​ൽ 180 കെ​ട്ടി​ട​ങ്ങ​ൾ അ​രി​ക്കൊ​മ്പ​ൻ ത​ക​ർ​ത്തുവെന്നാണ്…

Read More

ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നുവെന്ന അവകാശ വാദവുമായി കമ്പനി

ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കമ്പനി. ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയാ സേവനമാണ് ടെലഗ്രാം. റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. 2013 ലാണ് ടെലഗ്രാമിന് തുടക്കമിട്ടത്. 90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ടെലഗ്രാമിന്. രാഷ്ട്രീയത്തില്‍ പങ്കാളിയാകാതെ നിഷ്പക്ഷ പ്ലാറ്റ്ഫോമായി ടെലഗ്രാം തുടരുമെന്ന് ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ഫോര്‍ബ്സിന്റെ…

Read More

7 വയസുകാരനെ രണ്ടാനച്ഛൻ മർദിച്ചു; കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ

തിരുവനന്തപുരത്ത് ഏഴുവയസുകാരനെ രണ്ടാനച്ഛൻ മർദ്ദിച്ച സംഭവം പുറത്തുവന്നതിനെ തുടർന്ന് കുട്ടിയെ വേണമെന്ന് ആവശ്യപ്പട്ട് കുഞ്ഞിന്റെ പിതാവ്. ആവശ്യവുമായി പൊലീസിനെ സമീപിച്ച അച്ഛൻ കുടുംബ കോടതിയിൽ ഹർജിയും സമർപ്പിച്ചു. കുഞ്ഞിനെ വൈദ്യപരിശോധനക്ക് ഹാജരാക്കിയിരുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്. ഏഴുവയസുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാനച്ഛൻ ആറ്റുകാൽ സ്വദേശി അനുവിനെ ഇന്നലെയും അമ്മ അഞ്ജനെയെ ഇന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് തനിക്ക് മർദനമേറ്റ കാര്യം കുട്ടി…

Read More

അഞ്ചര വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 2 പേർ അറസ്റ്റിൽ

അഞ്ചര വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ മുരാരി കുമാർ (24), ഉപ്‌നേഷ് കുമാർ (22) എന്നിവരെയാണ് ​ഗോവയിലെ വാസ്കോ പൊലീസ് അറസ്റ്റ് ചെയ്ത്. പ്രതികൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അമ്മയെ പ്രതികൾ നേരത്തെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അവരുടെ ഭർത്താവ് അവരെ രക്ഷപ്പെടുത്തിയിരുന്നു. തുടർന്നാണ് പ്രതികൾ കുട്ടിയെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നത്. പ്രതികൾ പ്രതികാരം ചെയ്യുന്നതിനായി അഞ്ചര വയസ്സുകാരിയായ മകളെ…

Read More

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ 7 വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു

വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അണലിയുടെ കടിയേറ്റ് രണ്ടാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു. എലിക്കുളം ഏഴാംമൈൽ വടക്കത്തുശ്ശേരി അരുണിന്റെയും ആര്യയുടെയും മകൾ ആത്മജ അരുൺ (7) ആണ് മരിച്ചത്.  കോട്ടയം എലിക്കുളം ഏഴാംമൈൽ വടക്കത്തുശ്ശേരി അരുണിന്റെയും ആര്യയുടെയും മകൾ ആത്മജ അരുൺ (7) ആണ് മരിച്ചത്. ഉരുളികുന്നം ശ്രീദയാനന്ദ എൽ.പി സ്​കൂൾ വിദ്യാർത്ഥിനിയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് ഏഴാംമൈലിൽ ഇവർ താമസിക്കുന്ന വാടകവീടിന്റെ പരിസരത്തുവച്ചാണ് സംഭവം. ഉടൻ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് അരുൺ ദുബായിലാണ്. സഹോദരങ്ങൾ : അതുൽ…

Read More

വന്‍ബാധ്യത; സാമ്പത്തിക വര്‍ഷ അവസാനത്തിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനിൽക്കെ സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വന്‍ബാധ്യതയാണ് സർക്കാരിന് നേരിടേണ്ടത്. ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക സമാഹരിക്കാനായില്ല. ശമ്പളത്തിനും പെന്‍ഷനുമായി 5000 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി 1800 കോടിയും കണ്ടെത്തണം. ബില്ലുകള്‍ മാറി നല്‍കാനും ഇന്നും നാളെയും വേണ്ടത് ആറായിരം കോടിയിലധികം രൂപയാണ്. തുക എങ്ങനെ സമാഹകരിക്കുമെന്നതില്‍ തീരുമാനം ഇന്നുണ്ടാകും. അതേസമയം ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

Read More