ഫിറ്റ്‌നസിന്റെ പുതു പാഠങ്ങള്‍ പകര്‍ന്ന് യാസ്മിന്‍

നാല്‍പത്തിരണ്ടാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഫിറ്റ്‌നസ് മേഖലയിലെ രാജ്ഞി എന്നറിയപ്പെടുന്ന യാസ്മിന്‍ കറാച്ചി വാല കായിക ക്ഷമതയുടെ പുത്തന്‍ പാഠങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു. ഫിറ്റ്‌നസ് നേടാനുള്ള മാര്‍ഗങ്ങളും,സ്ഥിര വ്യായാമവും ഭക്ഷണ ക്രമവും പാലിക്കേണ്ടതിന്റെ ആവശ്യകതയും അടക്കമുള്ള കാര്യങ്ങളെ കുറിച്ചായിരുന്നു അവര്‍ സദസ്സുമായി സംവദിച്ചത്. യാസ്മിന്റെ രണ്ടാമത്തെ പുസ്തകമായ ‘ദി പെര്‍ഫെക്റ്റ് 10’ മേളയിലെ ബുക് ഫോറത്തില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന്, പ്രമുഖ മാധ്യമ പ്രവര്‍ത്തക മഞ്ജു രമണന്‍ പുസ്തകത്തെ കുറിച്ച് സംസാരിച്ചു. സദസ് ആവേശപൂര്‍വമാണ് പരിപാടിയില്‍ പങ്കെടുത്തത്….

Read More