
‘വാട്ട് എ ടാലൻഡ്’; യശ്വസി ജയ്സ്വാളിനെ വാഴ്ത്തി കോലി
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്സ്വാൾ 13 പന്തിൽ നേടിയ ഫിഫ്റ്റിയുടെ പ്രത്യേകത ഇതായിരുന്നു. നേരിട്ട ആദ്യ ഓവറിൽ 26 റൺസുമായി തുടങ്ങിയ ജയ്സ്വാൾ അനായാസം അർധസെഞ്ചുറിയിലേക്ക് ബൗണ്ടറികളുമായി കുതിക്കുന്നതാണ് ആരാധകർ കണ്ടത്. ഇതിന് പിന്നാലെ 21കാരനായ യുവതാരത്തെ തേടിയെത്തിയ ഗംഭീര പ്രശംസകളിലൊന്ന് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസവും ആർസിബി താരവുമായ വിരാട് കോലിയുടേതായിരുന്നു. ‘വൗ, അടുത്തിടെ കണ്ട ഏറ്റവും മികച്ച ബാറ്റിംഗുകളിൽ ഒന്നാണിത്. യശസ്വി ജയ്സ്വാൾ…