
യാസ് വാട്ടർ വേൾഡിൻ്റെ വിപുലീകരണം 55 ശതമാനത്തിലേറെ പൂർത്തിയായി
അബുദാബി എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ യാസ് വാട്ടര്‍വേൾഡിന്റെ വിപുലീകരണം 55 ശതമാനത്തിലേറെ പൂര്‍ത്തിയായതായി നിർമാതാക്കളായ മിറാല്‍ അറിയിച്ചു. 16,900 ചതുരശ്ര മീറ്ററിലാണ് യാസ് വാട്ടര്‍വേള്‍ഡ് യാസ് ഐലന്‍ഡ് ഒരുങ്ങുന്നത്. 2025ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മിറാല്‍ അറിയിച്ചു. മേഖലയിലെ തന്നെ ഏറ്റവും വലിയ വാട്ടര്‍ പാര്‍ക്കില്‍ 18 പുതിയ റൈഡുകളും 3.3 കിലോമീറ്റര്‍ നീളമുള്ള സ്ലൈഡുകളുമൊക്കെ അവതരിപ്പിക്കുന്നതിലൂടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ 20 ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പുതിയ റൈഡുകള്കൂടി കൂട്ടിച്ചേര്‍ക്കുന്നതിലൂടെ മൊത്തം റൈഡുകളുടെ…