
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ; കന്നിക്കിരീടവുമായി ഇറ്റാലിയന്‍ താരം യാനിക് സിന്നർ
ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയന്‍ താരം യാനിക് സിന്നറിന്. ഫൈനലില്‍ റഷ്യയുടെ ഡാനീല്‍ മെദ്‍വ ദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു പരാജയപ്പെടുത്തിയത്. 3-6, 3-6, 6-4, 6-4, 6-3 എന്നിങ്ങനെയായിരുന്നു സ്കോർ. സിന്നറിന്റെ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.