മലിനീകരണത്തിൽ ശ്വാസംമുട്ടി ഡൽഹി; പുകമഞ്ഞ്, പതഞ്ഞുപൊങ്ങി യമുന
ശൈത്യകാലത്താണ് ഡൽഹിയുടെ വായു ഗുണനിലവാര സൂചികകൾ അഥവാ എയർ ക്വാളിറ്റി ഇൻഡക്സ് ഏറ്റവും മോശപ്പെട്ട നിലയിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ശൈത്യകാലം ഡൽഹിക്കൊരു പേടി സ്വപ്നമാണ്. എന്നാൽ ഇത്തവണ ശൈത്യകാലമാകുന്നതിന് മുമ്പ് തന്നെ ഡൽഹി മലിനീകരണത്തിന്റെ പിടിയിലായി കഴിഞ്ഞു. പല മേഖലകളിലും പുകമഞ്ഞുണ്ട്. ഇതിനൊപ്പം ജലമലിനീകരണവും ഉയർന്ന നിലയിലായതോടെ വിഷം പതഞ്ഞ് യമുനാ നദി മൂടപ്പെട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. രണ്ടു ദിവസങ്ങളിൽ ആനന്ദ് വിഹാർ മേഖലയിൽ 400നും മുകളിലാണ് എ ക്യു ഐ രേഖപ്പെടുത്തിയത്. ഏറ്റവും അപകടകരവും…