കുടിവെള്ളത്തിൽ വിഷം കലക്കിയെന്ന പ്രസ്താവന; ബിജെപി പരാതി നൽകി: കേജ്‌‍രിവാളിനോട് തെളിവ് ചോദിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ

കുടിവെള്ളത്തിൽ ബി ജെ പി വിഷം കലക്കിയെന്ന പ്രസ്താവനയിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ ബി ജെ പി പരാതി നൽകി. കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്കണം എന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി പരാതി നൽകിയത്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ഭൂപേന്ദർ യാദവ്, ഹരിയാന മുഖ്യമന്ത്രി നായബ് സിം​ഗ് സൈനി എന്നിവർ ഒരുമിച്ചെത്തിയാണ് പരാതി നൽകിയത്. ഡൽഹിയിലേക്കുള്ള കുടിവെള്ളത്തിൽ ബി ജെ പി നേതൃത്വം…

Read More

നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി. സിനിമാറ്റിക് ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന നദികളില്‍ സുന്ദരി യമുന സെപ്റ്റംബര്‍ 15ന് തിയറ്ററുകളിലെത്തും. സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്,…

Read More

ഉത്തരേന്ത്യയിൽ മഴ തുടരുന്ന സാഹചര്യത്തിൽ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖ കവിഞ്ഞു

ഉത്തരേന്ത്യയിൽ മഴ തുടരുന്ന സാഹചര്യത്തിൽ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി. രാവിലെ 205.75 മീറ്ററാണ് ഡൽഹി റെയിൽവേ പാലത്തിനു താഴെ ജലനിരപ്പ് രേഖപ്പെടുത്തിയത്. ജലനിരപ്പ് 206.7ലേക്ക് എത്തുന്ന സാഹചര്യം ഉണ്ടായാൽ സമീപവാസികൾ മാറണമെന്ന് അധികൃതർ അറിയിച്ചു.  ഉയർന്ന ജലനിരപ്പ് തുടരുകയാണെന്ന് കേന്ദ്ര ജലകമ്മിഷൻ പറഞ്ഞു. ശനിയാഴ്ച രാത്രി 10ന് 205.02 മീറ്ററായിരുന്നു ജലനിരപ്പ്. വളരെ പെട്ടെന്നു തന്നെ അപകടരേഖയായ 205.33 മീറ്ററിലേക്ക് എത്തി. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിൽനിന്ന് തുറന്നുവിട്ട ജലം 36 മണിക്കൂറിനു ശേഷമാണ് രാജ്യതലസ്ഥാനത്ത് എത്തിയത്. …

Read More

ഡൽഹി നിവാസികൾ ദുരിതത്തിൽ; യമുനയിലെ ജലനിരപ്പ് വീണ്ടുമുയരുന്നു

യമുനാനദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ഡൽഹി നിവാസികൾ ദുരിതത്തിലായി. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിൽനിന്ന് കൂടുതൽ ജലം തുറന്നുവിട്ടതോടെ വ്യാഴാഴ്ച രാവിലെ ജലനിരപ്പ് 208.46 മീറ്ററായി. യമുനയിൽ പതിറ്റാണ്ടുകൾക്കിടെയുള്ള ഉയർന്ന ജലനിരപ്പാണിത്. അണക്കെട്ടിൽനിന്നു കൂടുതൽ ജലം നദിയിലേക്കു തുറന്നുവിടരുതെന്ന് ഡൽഹി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.  ഹിമാചൽ പ്രദേശിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിൽ സംഭരിക്കാവുന്നതിലേറെ വെള്ളം എത്തിയത്. അധികജലം തുറന്നുവിടണമെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിൽക്കുകയാണ്. എന്നാൽ രണ്ട് മണിയോടെ അണക്കെട്ടിൽനിന്നുള്ള നീരോഴുക്കു കുറയുമെന്ന് കേന്ദ്ര ജല കമ്മിഷൻ അറിയിച്ചു….

Read More