സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കാത്തിരിക്കുന്നത് ‘യമരാജൻ’: യോഗി ആദിത്യനാഥ്

സ്ത്രീകളെ പീഡിപ്പിക്കുന്ന കുറ്റവാളികളെ ‘യമരാജൻ’ കാത്തിരിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച അംബേദ്കർ നഗറിലുണ്ടായ ദാരുണസംഭവത്തിന്റെ പശ്ചാത്തലത്തിലാണു യോഗിയുടെ താക്കീത്. ഇരുച്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ പിന്നാലെ ബൈക്കിലെത്തിയ രണ്ടു പേർ ഷാളിൽ പിടിച്ചുവലിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി മരിക്കുകയും സംഭവത്തിൽ വൻ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് സ്ത്രീകളെ പീഡിപ്പിക്കുന്നത് പോലെയുള്ള കുറ്റകൃത്യം ആരെങ്കിലും ചെയ്താൽ മരണത്തിന്റെ മൂർത്തിയായ യമരാജൻ അവരെ കാത്തിരിക്കും. ക്രമസമാധാന വ്യവസ്ഥയെ തകർക്കാൻ നിയമം ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും യോഗി…

Read More