
ക്ലബ്ബ് വിടുന്നില്ല…ബാഴ്‌സലോണ പരിശീലകനായി സാവി തുടരും
സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി ക്ലബ്ബ് പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്. ഇന്നലെ ക്ലബ്ബ് പ്രസിഡന്റ് ജൊവാന്‍ ലപോാര്‍ട്ടയുടെ വീട്ടിൽ വച്ച് മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ക്ലബ്ബ് വിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയത്. പരിശീലകനായി സാവി തുടരും എന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ക്ലബ്ബ് വൈസ് പ്രസിഡന്റ് റാഫ യുസ്‌തെ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത സീസണ്‍ അവസാനം വരെ കരാര്‍ ഉണ്ടായിട്ടും ജനുവരിയില്‍ സ്വന്തം മൈതാനത്ത് വിയ്യാറയലിനോട് 5-3ന് തോറ്റതിനു പിന്നാലെയാണ് സാവി താന്‍ ഈ…