ഫോൺ വിളി ഇനി എക്സിലൂടെ മാത്രം; ഫോൺ നമ്പർ ഒഴിവാക്കുകയാണെന്ന് ഇലോൺ മസ്‌ക്

മാസങ്ങൾക്കുള്ളിൽ താൻ തന്റെ ഫോൺ നമ്പർ ഒഴിവാക്കുമെന്നും ഇനി മുതൽ ഓഡിയോ വീഡിയോ കോളുകൾക്കും ടെക്സ്റ്റ് സന്ദേശങ്ങൾക്കുമായി എക്സ് മാത്രമേ ഉപയോഗിക്കുയുള്ളൂവെന്നും വെള്ളിയാഴ്ച പങ്കുവെച്ച പോസ്റ്റിൽ ഇലോൺ മസ്‌ക് പറഞ്ഞു. പേര് മാറ്റത്തിന് പിന്നാലെ എക്സിൽ വന്ന വിവിധ ഫീച്ചറുകൾക്കൊപ്പമാണ് വീഡിയോ ഓഡിയോ കോൾ സൗകര്യവും കമ്പനി അവതരിപ്പിച്ചത്. ഈ ഫീച്ചർ ഉപയോഗിക്കാൻ ഫോൺ നമ്പറുകൾ വേണ്ട. ഐഒഎസിലും ആൻഡ്രോയിഡിലും പേഴ്സണൽ കംപ്യൂട്ടറുകളിലും ഈ സൗകര്യം ഉപയോഗിക്കുകയും ചെയ്യാം. എക്സിന്റെ ഓഡിയോ വീഡിയോ കോളിങ് ഫീച്ചറുകൾക്ക് പ്രചാരം…

Read More

ഹോസ്റ്റല്‍ ഭക്ഷണത്തിൽ പുഴു; പ്രതിഷേധിച്ച് സർവ്വകലാശാല വിദ്യാര്‍ത്ഥിനികള്‍

ഹൈദ്രാബാദ് ഉസ്മാനിയ സര്‍വ്വകലാശാലയിലെ വനിതാ ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴു. പുഴുവിനെ കണ്ടെത്തിയതിന് പിന്നാലെ സര്‍വ്വകലാശാല ഹോസ്റ്റലിന് പുറത്തെ റോഡില്‍ കുത്തിയിരിപ്പ് സമരവുമായി വിദ്യാര്‍ത്ഥിനികള്‍ രം​ഗത്തു വന്നു. കഴിഞ്ഞ മൂന്ന് മാസമായി മോശം ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും അതിനെ തുടര്‍ന്നാണ് സമരമെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഒഴിഞ്ഞ പ്ലേറ്റുകളുമായാണ് വിദ്യാര്‍ത്ഥിനികള്‍ സമരത്തിനെത്തിയത്. വൃത്തിഹീനമായ ഭക്ഷണം കഴിച്ച് നിരവധി വിദ്യാര്‍ത്ഥിനികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും പലര്‍ക്കും വയര്‍ സംബന്ധമായ രോഗങ്ങളുണ്ടായെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കുന്നു.

Read More

എക്സിനെതിരെ അന്വേഷണം ആരംഭിച്ച് യൂറോപ്യൻ യൂണിയൻ കമ്മീഷൻ

സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിനെതിരെ അന്വേഷണം ആരംഭിച്ച് യൂറോപ്യൻ യൂണിയൻ കമ്മീഷൻ. തെറ്റായ വിവരങ്ങൾ, നിയമവിരുദ്ധ ഉള്ളടക്കം, സുതാര്യത എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉൾപ്പടെ ഡിജിറ്റൽ സേവന നിയമത്തിന്റെ ലംഘനങ്ങൾ നടന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണത്തിൽ എക്സ് തെറ്റുകാരാണെന്ന് കണ്ടെത്തിയാൽ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ ആറ് ശതമാനം പിഴയോ യൂറോപ്യൻ യൂണിയനിൽ പ്രവർത്തിക്കുന്നതിനുള്ള വിലക്കോ നേരിടേണ്ടി വന്നേക്കാം. തെറ്റിദ്ധരിപ്പിക്കും വിധമുള്ള രൂപകൽപനയെ കുറിച്ചുള്ള ആശങ്കകളും അന്വേഷണ വിധേയമാവും. പ്രത്യേകിച്ചും ബ്ലൂ ചെക്ക് മാർക്കിന്റെ ഉപയോഗവും പണം…

Read More

എക്‌സിനെ ഒരു ഡേറ്റിങ് ആപ്പ് ആക്കി മാറ്റുമെന്ന് മസ്‌ക്

സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിനെ ആകെ മാറ്റാനാണ് കമ്പനി ഉടമ ഇലോൺ മസ്‌കിന്റെ പദ്ധതി. എല്ലാം ലഭിക്കുന്ന ഒരിടം എന്ന നിലയിൽ ഒരു എവരിതിങ് ആപ്പ് ആക്കി മാറ്റാനാണ് മസ്‌കിന്റെ പദ്ധതി. ദൈർഘ്യമേറിയ പോസ്റ്റുകളും വീഡിയോകളും പങ്കുവെക്കാനുള്ള സൗകര്യം ഇതിനകം എക്സിൽ ലഭ്യമാണ്. വീഡിയോകോളിങ്, വോയ്സ് കോളിങ്, പേമെന്റ്, ജോബ് സെർച്ച് തുടങ്ങിയ ഫീച്ചറുകൾ താമസിയാതെ എത്തുകയും ചെയ്യും. എന്നാൽ എക്സിനെ ഒരു ഡേറ്റിങ് ആപ്പ് ആക്കി മാറ്റാനുള്ള പദ്ധതിയും മസ്‌കിനുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. സൗഹൃദവും പ്രണയവും…

Read More

ലൈക്കും ഷെയറും ചെയ്യാൻ ഇനി പണം?; എക്സിൽ പുതിയ സബ്സ്‌ക്രിപ്ഷൻ പരീക്ഷിക്കുന്നു

എക്സിൽ പുതിയ സബ്സ്‌ക്രിപ്ഷൻ സംവിധാനം പരീക്ഷിക്കുന്നു. ‘നോട്ട് എ ബോട്ട്’ എന്ന പുതിയ സബ്സ്‌ക്രിപ്ഷൻ എടുത്താൽ മാത്രമെ എക്സിലെ ലൈക്കുകൾ, റീ പോസ്റ്റുകൾ, മറ്റ് അക്കൗണ്ടുകൾ കോട്ട് (Quote) ചെയ്യുക, വെബ് വേർഷനിൽ പോസ്റ്റുകൾ ബുക്ക്മാർക്ക് ചെയ്യുക തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കൂ. വാർഷിക നിരക്കായി ഒരു ഡോളറാണ് ഇതിനായി നൽകേണ്ടത്. ബോട്ട് അക്കൗണ്ടുകൾ, സ്പാം അക്കൗണ്ടുകൾ എന്നിവയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സബ്സ്‌ക്രിപ്ഷൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് എക്സ് പറഞ്ഞു. ഓരോ രാജ്യത്തും എക്സ്ചേഞ്ച് നിരക്ക് അനുസരിച്ച്…

Read More

എക്സിൽ ഇനി വീഡിയോ കോളും ചെയ്യാം; സ്ഥിരീകരിച്ച് സി.ഇ.ഒ

മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റർ എക്സ് എന്ന് പേരുമാറ്റിയിട്ട് അധിക ദിവസമായിട്ടില്ല. പേരിനൊപ്പം ട്വിറ്ററിന്റെ മുഖമായിരുന്ന നീലക്കിളിയുടെ ലോഗോയും ഇലോൺ മസ്‌ക് മാറ്റിയിരുന്നു. വമ്പൻ മാറ്റങ്ങൾ ഇനിയും വരുമെന്നും നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ എക്സിൽ ഇനി വീഡിയോകോളും ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. എക്സ് സി.ഇ.ഒ ലിൻഡ യാക്കാരിനോ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലാണ് ലിൻഡ എക്സിന്റെ സി.ഇ.ഒ ചുമതല ഏറ്റെടുത്തത്. സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് എക്സിൽ വീഡിയോ കോൾ സംവിധാനം വരുന്നതിനെക്കുറിച്ച് സംസാരിച്ചത്….

Read More