
ഒമാനിൽ ഇനി വിസ മെഡിക്കലിന് എക്സറേ വേണ്ട ; പകരം ‘ഇക്റ’ പരിശോധന
പ്രവാസികളുടെ വിസ മെഡിക്കൽ നടപടികൾ കൂടുതൽ സുതാര്യവും സമഗ്രതയും ഉറപ്പുവരുത്താൻ മെഡിക്കല്‍ ഫിറ്റ്നസ് എക്സാമിനേഷന് സര്‍വിസ് (എം.എഫ്.എസ്) സംവിധാനവുമായി ആരോഗ്യ മന്ത്രാലയം. ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററില്‍ നടക്കുന്ന കോമെക്സ് ഗ്ലോബല്‍ ടെക്നോളജി പ്രദര്‍ശനത്തില്‍ ആരോഗ്യമന്ത്രി ഹിലാല്‍ ബിന്‍ അലി അല്‍ സാബ്തിയാണ് പുതിയ സംവിധാനം ആരംഭിച്ചത്. മെഡിക്കല്‍ ഫിറ്റ്നസ് പരിശോധനക്ക് പ്രവാസികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം പറ്റുമെന്നതാണ് മെഡിക്കല്‍ ഫിറ്റ്നസ് എക്സാമിനേഷന് സര്‍വിസിന്റെ സവിശേഷതകളിലൊന്ന്. സനദ് ഓഫിസുകള്‍ വഴിയും രജിസ്ട്രേഷന് ചെയ്യാൻ സാധിക്കും. വഫിദ്…