പണി നല്‍കാനൊരുങ്ങി മസ്‌ക്; എക്സിനായി സൈന്‍ അപ്പ് ചെയ്യാന്‍ ഇനി ഫീസ് നല്‍കേണ്ടി വരും

പുതുവര്‍ഷത്തില്‍ പുത്തന്‍ മാറ്റങ്ങളുമായി എത്തുകയാണ് എക്സ്. ഇലോണ്‍ മസ്‌ക് എക്സില്‍ ചില മാറ്റങ്ങള്‍ ആസൂത്രണം ചെയ്യുന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. എന്നാല്‍ ഇത് ഉറപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചില സൂചനകളില്‍ നിന്നാണ് ഈ കാര്യങ്ങള്‍ പുറത്ത് വരുന്നത്. പ്രധാന ടൈംലൈനിലെ പോസ്റ്റുകളില്‍ നിന്ന് തീയതി സ്റ്റാമ്പുകള്‍ നീക്കം ചെയ്യലും പുതിയ ഉപയോക്താക്കള്‍ക്കായി എട്ട് ഡോളര്‍ സൈന്‍-അപ്പ് ഫീസും വരാനിരിക്കുന്ന അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഈ നിര്‍ദിഷ്ട മാറ്റങ്ങള്‍ വഴി…

Read More

വിമാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി മെറ്റയും എക്സും അന്വേഷണത്തിൽ സഹായിക്കുന്നില്ലെന്ന് കേന്ദ്രം

വിമാനത്തിൽ വ്യാജ ബോംബ് ഭീഷണിയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളായ എക്‌സും മെറ്റയും സഹായിക്കുന്നില്ലെന്ന് കേന്ദ്രം. കമ്പനികളുടെ നിസ്സഹകരണത്തെ കേന്ദ്ര സർക്കാർ രൂക്ഷമായി വിമർശിച്ചു. വ്യാജ സന്ദേശമയച്ച എല്ലാ ഹാൻഡിലുകളും വ്യാജമാണെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണ സംഘം സോഷ്യൽമീഡിയ കമ്പനികളുടെ സഹായം തേടിയത്. ഉന്നത ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ മെറ്റ്, എക്സ് പ്രതിനിധികളുമായി ഒരു മീറ്റിംഗ് നടത്തുകയും വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് വേ​ഗത്തിൽ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നാണ് കമ്പനികൾ അറിയിച്ചത്….

Read More

എക്‌സിന് ബ്രസീലിൽ നിരോധനം; ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു

എക്സിന് (മുമ്പ് ട്വിറ്റർ) ബ്രസീലിൽ നിരോധനം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്ക് എതിരെ നടപടി എടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതും രാജ്യത്ത് പുതിയ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീംകോടതി നിർദേശം അനുസരിക്കാതിരുന്നതുമാണ് നടപടിയിലേക്ക് നയിച്ചത്. ജഡ്ജ് അലക്സാന്ദ്രേ ഡി മൊറേസാണ് നിരോധനം പ്രഖ്യാപിച്ചത്. കോടതി ഉത്തരവുകൾ പാലിക്കുകയും നിലവിലുള്ള പിഴത്തുകയെല്ലാം അടയ്ക്കുന്നതുവരെയാണ് വിലക്ക്. ഏപ്രിലിൽ വ്യാജ വാർത്ത പരത്തുന്ന എക്സ് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് കോടതിയും എക്സും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്….

Read More

മെയിലിന് മറുപടി നൽകാത്തതിനാൽ പിരിച്ചുവിട്ടു; ജീവനക്കാരന് എക്‌സ് 5 കോടി നഷ്ടപരിഹാരം നൽകണം

ജീവനക്കാരനെ അന്യായമായി പിരിച്ചുവിട്ട കേസിൽ എക്സ് മുൻ ജീവനക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് അയർലൻഡ് വർക്ക് സ്പേസ് റിലേഷൻസ് കമ്മീഷൻ. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ, 2022 ഡിസംബറിൽ കമ്പനിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഗാരി റൂണി എന്ന ജീവനക്കാരന് 550,000 യൂറോ (5 കോടിയോളം രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. 2013 സെപ്റ്റംബർ മുതൽ ട്വിറ്ററിന്റെ അയർലൻഡ് യൂണിറ്റിലെ ജീവനക്കാരനായിരുന്നു റൂണി. ചൊവ്വാഴ്ചയാണ് വർക്ക് സ്പേസ് റിലേഷൻസ് കമ്മീഷൻ ഇത്രയും ഭീമമായ തുക നഷ്ടപരിഹാരം നൽകാൻ…

Read More

സക്കർബർഗിനെതിരെ ആരോപണവുമായി മസ്ക്; എല്ലാ രാത്രിയിലും വാട്‌സ്‌ആപ്പ് വിവരങ്ങള്‍ ചോര്‍ത്തുന്നു

വാട്‌സ്‌ആപ്പ് വിവരങ്ങള്‍ ചോർത്തുന്നുമെന്ന ആരോപണവുമായി എക്‌സ് ഉടമയായ എലോൺ മസ്ക്. മെറ്റയുടെ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്‌ആപ്പ് ഉപയോക്താക്കളുടെ ഡേറ്റ വിശകലനം ചെയ്ത് അവരുടെ താത്പര്യങ്ങൾ മനസിലാക്കിയ ശേഷം പരസ്യത്തിനായും ഉൽപന്നങ്ങളിലേക്ക് അവരെ ആകർഷിക്കാനും ഉപയോഗിക്കുകയാണെന്നു മസ്ക് ആരോപിച്ചു. എല്ലാ രാത്രികളിലും വാട്‌സ്‌ആപ്പ് യൂസർമാരുടെ വിവരങ്ങള്‍ വാട്‌സ്‌ആപ്പ് കടത്തുന്നുണ്ട്. എന്നാൽ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗോ മറ്റ് അധികൃതരോ മസകിന്റെ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, മസ്കിന്റെ ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്ന് കംപ്യൂട്ടര്‍ പ്രോഗ്രാമറും വീഡിയോ ഗെയിം ഡെവലപ്പറുമായ…

Read More

എക്സ് എഐയിലേക്ക് യുവാക്കളെ ക്ഷണിച്ച് എലോൺ മസ്ക്

എക്സ് എഐയിലേക്ക് യുവാക്കളെ ക്ഷണിച്ചിരിക്കുകയാണ് എക്സ് തലവൻ എലോൺ മസ്ക്. മസ്കിന്റെ എഐ സ്റ്റാർട്ടപ്പാണിത്. പ്രൊഡക്ട്, ഡാറ്റ, ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗങ്ങള്‍ക്കൊപ്പം എഞ്ചിനീയര്‍മാരേയും ഡിസൈനര്‍മാരേയും കമ്പനി തേടുന്നുണ്ട്. ‘എക്‌സ് എഐയില്‍ ചേരൂ’ എന്ന പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിൽ തന്നെയാണ്. അടുത്തിടെ ഗ്രോക്ക് എന്ന പേരില്‍ ഒരു എഐ ചാറ്റ് ബോട്ട് എക്‌സ് എഐ അവതരിപ്പിച്ചിരുന്നു. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ചുകൊണ്ടാണ് മസ്‌ക് 2023 ല്‍ എക്‌സ്എഐക്ക് തുടക്കമിട്ടത്. ലോകത്തെ മികച്ചരീതിയില്‍ മനസിലാക്കാനും മനുഷ്യവംശത്തെ…

Read More

ഗ്രോക്ക് ചാറ്റ്‌ബോട്ട്; അടുത്തയാഴ്ച ഗ്രോക്ക് 1.5 എക്‌സിൽ വരുമെന്ന് ഇലോൺ മസ്ക്

എക്സ്എഐയുടെ ചാറ്റ്‌ബോട്ട് ഗ്രോക്കിന്റെ ഏറ്റവും പുതിയ വേർഷനായ ഗ്രോക്ക് 1.5 അടുത്തയാഴ്ച മുതല്‍ എക്‌സ് പ്ലാറ്റ്ഫോമിൽ ലഭ്യമാവുമെന്ന് ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ എക്‌സ് എഐയാണ് ഗ്രോക്കിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഗ്രോക്ക് ചാറ്റ്‌ബോട്ടിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഗ്രോക്ക് 1.5. പരീക്ഷണാടിസ്ഥാനത്തില്‍ ചില ഉപഭോക്താക്കള്‍ക്കായി ഇത് വരും ദിവസങ്ങളില്‍ ലഭ്യമാക്കുമെന്ന് എക്‌സ് എഐ പറഞ്ഞു. ഇനി വരാനിരിക്കുന്ന മോഡലായ ഗ്രോക്ക് 2 എല്ലാതരത്തിലും നിലവിലുള്ള എഐയെ മറികടക്കുമെന്ന് മസ്‌ക് അവകാശപ്പെടുന്നു. ഇപ്പോള്‍ അത് പരിശീലനത്തിലാണ്. ഗ്രോക്ക് എഐ…

Read More

പുതിയ അപ്‌ഡേഷനുമായി എക്സ്; തൊഴിലന്വേഷണത്തിനുള്ള സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നു

എക്‌സില്‍ ഇനി വെറുമൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം മാത്രമല്ല. എക്‌സിനെ ഒരു ‘എവരിതിങ് ആപ്പ്’ ആക്കുന്നതിന്റെ ഭാഗമായി തൊഴിലന്വേഷണത്തിനുള്ള സൗകര്യം അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തൊഴില്‍ അന്വേഷിക്കാനാവും. തങ്ങളുടെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ സെര്‍ച്ച് റിസല്‍ട്ട് ഫില്‍ട്ടര്‍ ചെയ്യാം. പ്രീമിയം സബ്സ്‌ക്രിപ്ഷന് കീഴില്‍ കൂടുതല്‍ സൗകര്യങ്ങളും പ്രയോജനപ്പെടുത്താനാവും. വെബ് ഡെവലറായ നിവ ഔജിയാണ് എക്സിലെ പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയത്. എക്സ് ക്രിയേറ്ററായ ഡോജ് ഡിസൈറും പിന്നീട് ഇലോണ്‍ മസ്‌കും ഈ പോസ്റ്റ് പങ്കുവെച്ചു….

Read More

ലിങ്ക്ഡ്ഇന് ബ​ദലായി എക്സോ? എക്‌സില്‍ ഇനി തൊഴില്‍ അന്വേഷിക്കാനുള്ള ഫീച്ചറും

എക്‌സ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായി മാത്രം ഒതുക്കി നിർ‍ത്താനല്ല ഇലോണ്‍ മസ്‌കിന്റെ ഉദ്ദേശം. മറിച്ച് പല ആപ്പുകളുടേയും സേവനം എക്സ് എന്ന ഒറ്റ ആപ്പിലൂടെ ഉപയോക്താക്കളുടെ മുന്നിലെത്തിക്കാനാണ് മസ്ക് ശ്രമിക്കുന്നത്. അതിനായി എക്സിനെ ഒരു എവരിതിങ് ആപ്പ് ആക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മസ്ക്. മസ്കിന്റെ കൈയിൽ എത്തിയതോടെ എക്സ് അടിമുടി മാറി. ട്വിറ്ററായിരുന്നപ്പോൾ ചെറിയ കുറിപ്പുകള്‍ മാത്രമേ ഇതിൽ പങ്കുവെക്കാന്‍ സാധിച്ചിരുന്നുള്ളു എങ്കിൽ ഇപ്പോൾ ഈ പ്ലാറ്റ്‌ഫോമില്‍ ദൈര്‍ഘ്യമേറിയ വീഡിയോകളും നീളമേറിയ ട്വീറ്റുകളും പങ്കുവെക്കാനാവും. പ്രീമിയം…

Read More

കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ പൂട്ടണമെന്ന് എക്‌സിനോട് കേന്ദ്രസർക്കാർ

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലെ ചില അക്കൗണ്ടുകള്‍ക്കെതിരെയും പോസ്റ്റുകള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടെന്ന വെളിപ്പെടുത്തലുമായി കമ്പനി. കർഷകസമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകൾ താൽകാലികമായി ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സോഷ്യൽ മീഡിയാ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. എക്‌സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് പേജിലാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റുകളും അക്കൗണ്ടുകളും ഇന്ത്യയില്‍ മാത്രമായി വിലക്കുമെന്നും എന്നാല്‍ ഇത്തരം നടപടികളോട് തങ്ങള്‍ യോജിക്കുന്നില്ലെന്നുമാണ് എക്‌സ് വ്യക്തമാക്കിയിരിക്കുന്നത്. ഈ പോസ്റ്റുകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം…

Read More