‘ഫോണുകൾ പിടിച്ചെടുക്കുന്നു’; തമിഴ്നാട് പൊലീസിനെതിരെ സുപ്രീംകോടതിയിൽ കത്ത് നൽകി മാധ്യമപ്രവർത്തകരുടെ സംഘടന

തമിഴ്നാട് പൊലീസിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി തമിഴ് മാധ്യമപ്രവർത്തകരുടെ സംഘടന. അണ്ണാ സർവകലാശാല ബലാത്സംഗ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തതിനെതിരെയാണ് പരാതി. മാധ്യമങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശത്തിന് മേൽ പൊലീസ് കടന്നുകയറ്റം നടത്തുന്നുവെന്നാണ് പരാതി. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നാണ് ആവശ്യം. ചെന്നൈ അണ്ണാ സർവ്വകലാശാല ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണ് പ്രത്യേക അന്വേഷണ സംഘം എന്നാണ് പരാതി. നാല് മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ്,…

Read More

സ്‌ കൂള്‍ ഉച്ചഭക്ഷണത്തിന് ഗുണനിലവാര പരിശോധന വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി.ഡി.സതീശന്‍

സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.  ∙കത്തിന്റെ പ്രസക്തഭാഗം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും നിയമം അനുശാസിക്കുന്നതു കൊണ്ട് മാത്രം വിതരണം ചെയ്യുന്നതിനാല്‍ ഭക്ഷ്യ സുരക്ഷ…

Read More

‘ആട്ടും തുപ്പും സഹിച്ച് മക്കൾ ജീവിക്കേണ്ട, കടത്തിന് മേൽ കടം’; ദമ്പതിമാരുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

കടമക്കുടിയിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാകുറിപ്പ് പുറത്ത്. കടത്തിന് മേൽ കടമായതിനാൽ ജീവിതം മടുത്തുവെന്നും ഞങ്ങളുടെ മരണത്തിൽ ഞങ്ങൾ മാത്രമാണ് ഉത്തരവാദികളെന്നും കുറിപ്പിൽ പറയുന്നു. ദമ്പതിമാരായ നിജോയും ശില്പയും ചേർന്നാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നതെന്നാണ് വിവരം. ആത്മഹത്യാകുറിപ്പിന്റെ പശ്ചതാത്തലത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ കടങ്ങളെക്കുറിച്ച് പോലീസിന് കൂടുതൽ കാര്യങ്ങൾ ലഭിച്ചതായാണ് വിവരം. ബാങ്കുകളിലും മറ്റും സാമ്പത്തികബാധ്യതകൾ ഉണ്ട്. ഇവർക്ക് അക്കൗണ്ട് ഉള്ള ബാങ്ക് വഴി നിരവധി യു.പി.ഐ. ഇടപാടുകൾ നടന്നിട്ടുണ്ട്. കൂടുതൽ…

Read More