പൗരത്വ ഭേദഗതി നിയമം: ‘പൗരത്വത്തിന് മുസ്ലിങ്ങൾ മതം മാറേണ്ടി വരും’; സുപ്രീം കോടതിയെ സമീപിച്ച് ഡിവൈഎഫ്ഐ

 പൗരത്വ നിയമ ഭേദഗതി നിയമം മുസ്ലിം മതവിഭാഗത്തിന് എതിരെയുള്ളതാണെന്ന വാദവുമായി സിപിഎമ്മിന്റെ യുവജന സംഘടന ഡിവൈഎഫ്ഐ. പൗരത്വ നിയമ ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിന് എതിരെയുള്ളതാണെന്നും ഭാവിയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കാൻ മതം മാറേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഇവിടങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ടതാണ് പൗരത്വ നിയമ ഭേദഗതി നിയമം….

Read More

പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണമെന്ന് ഭീഷണി; കുരുക്കാൻ ശ്രമിച്ചതാണ്, കത്ത് എഴുതിയിട്ടില്ലെന്ന് ജോസഫ് ജോൺ

പ്രധാനമന്ത്രിക്ക് നേരെ കേരളത്തിൽ ചാവേറാക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ കത്തിൽ പേരുള്ള വ്യക്തിയുടെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രിക്ക് ഭീഷണി കത്ത് എഴുതിയിട്ടില്ലെന്ന് കത്തിൽ പേരുള്ള നടുമുറ്റത്തിൽ ജോസഫ് ജോൺ വെളിപ്പെടുത്തി. പൊലീസുകാർ അന്വേഷിച്ച് എത്തിയിരുന്നു. തന്റെ നിരപരാധിത്വം അറിയിച്ചിട്ടുണ്ട്. മറ്റൊരാൾ തന്നെ കുരുക്കാൻ ശ്രമിച്ചതാണ്, സംശയമുള്ള ആളുടെ കൈയക്ഷരവും ഈ കൈയക്ഷരവും സാമ്യമുണ്ടെന്നും ജോസഫ് പറഞ്ഞു.  പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്റെ…

Read More

റാഫിയുടെ തിരക്കഥയില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ഷൈന്‍ ടോം ചാക്കോയും

വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി നിര്‍മിച്ച് റാഫിയുടെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നടന്നു. പാലാ അല്‍ഡ്രിന്‍സ് നെല്ലോല ബംഗ്ലാവില്‍ വച്ച് നടന്ന പൂജാ ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന്‍ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിനു തുടക്കമായത്. തുടര്‍ന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്, തിരക്കാഥാകൃത്ത് റാഫി, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിര്‍മാതാവ് ബിജു വി മത്തായി, ഫാദര്‍ റോഷന്‍, സ്‌നേഹ ബാബു എന്നിവരും ഭദ്രദീപം തെളിയിച്ചു. ചടങ്ങില്‍…

Read More