കേജ്രിവാളിനെ കൊല്ലുമെന്ന് ഭീഷണി സന്ദേശം; യുവാവ് അറസ്റ്റിൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 33കാരനായ അങ്കിത് ഗോയലാണ് അറസ്റ്റിലായത്. മെട്രോ സ്റ്റേഷനിൽ ഭീഷണി മുദ്രാവാക്യങ്ങൾ എഴുതുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രജൗരി ഗാർഡൻ മെട്രോ സ്റ്റേഷനിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മെട്രോ കോച്ചിനകത്തും അങ്കിത്ത് ഗോയൽ ഭീഷണി മുദ്രാവാക്യങ്ങൾ എഴുതിയിരുന്നു. ബിജെപിയുമായി ബന്ധമുള്ളവരാണ് മെട്രോ സ്റ്റേഷനിൽ ഭീഷണി മുദ്രാവാക്യം എഴുതിയത് എന്നായിരുന്നു ആംആദ്മി പാർട്ടിയുടെ ആരോപണം. ഇതു സംബന്ധിച്ചുള്ള പരാതി കഴിഞ്ഞ തിങ്കളാഴ്ചയാണ് ആംആദ്മി പാർട്ടി ആദ്യമായി പൊലീസിനു നൽകിയത്. സംഭവത്തിൽ എഎപി…

Read More

സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോയി; കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് യാത്രക്കാരന്‍

സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് യാത്രക്കാരന്‍. കൊല്ലം കൊട്ടാരക്കരയിലാണ് രസകരമായ സംഭവം. പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറിനാണ് പണി കിട്ടിയത്. എംസി റോഡില്‍ വാളകം എംഎല്‍എ ജംഗ്ഷനിലാണ് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോയത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കോട്ടയത്തേക്കുള്ള ബസില്‍ തിരക്കില്ലായിരുന്നുവെങ്കിലം നിര്‍ത്താതെ പോവുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ ആരാണെന്ന് അറിയാന്‍ യാത്രക്കാരന്‍ ഡിപ്പോയിലേക്ക് വിളിച്ചു. രാത്രിയോടെ ഡ്രൈവര്‍ യാത്രക്കാരനെ തിരിച്ചുവിളിക്കുകയായിരുന്നു. എറണാകുളത്ത് നിന്നും ഒരാഴ്ച മുമ്പാണ് പത്തനംതിട്ടയിലെത്തിയതെന്നും എംഎല്‍എ…

Read More

കുസാറ്റില്‍ പരിപാടി നടക്കുന്നത് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടില്ല:  ഡിസിപി കെ.എസ് സുദര്‍ശന്‍

കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ പ്രതികരിച്ച് കൊച്ചി ഡിസിപി കെ.എസ് സുദര്‍ശന്‍. കുസാറ്റില്‍ പരിപാടി നടക്കുന്നത് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടില്ലെന്ന്  ഡിസിപി പറഞ്ഞു. പോലീസിനെ ആവശ്യപ്പെട്ടുള്ള ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്‌നമുള്ളതിനാല്‍ പോലീസ് ഇവിടെ പട്രോളിങ് നടത്തുന്നുണ്ടായിരുന്നു. പരിപാടിയുടെ അനുമതിക്കായി സംഘാടകര്‍ അപേക്ഷ നല്‍കിയിട്ടില്ല. കോളേജ് കോംപൗണ്ടിനകത്ത് പരിപാടി നടക്കാറുണ്ട്. അതിന് പോലീസിന്റെ അനുമതി ആവശ്യമില്ല. പരിപാടിയുടെ അനുമതിക്കായി അപേക്ഷിച്ചിരുന്നില്ല. സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു….

Read More