പാലക്കാട്ടെ അപകടം: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് വി കെ ശ്രീകണ്ഠൻ എംപി

കരിമ്പ അപകടത്തിൽ അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ. അശാസ്ത്രീയ നിർമാണത്തിന് പരിഹാരം വേണം. ദുബായ് കുന്നിനും യുപി സ്കൂളിനും ഇടയിൽ അപകടം തുടർക്കഥയാണ്. അശാസ്ത്രീയ നിർമാണം പരിഹരിച്ച് വളവിൽ പുനർനിർമാണം വേണമെന്ന് കത്തിൽ എംപി ആവശ്യപ്പെട്ടു. പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാല് കുട്ടികളാണ് മരിച്ചത്. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാർ പറഞ്ഞു. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത…

Read More

‘ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം’; റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് ശിവൻകുട്ടി

ആമഴയിഴഞ്ചാൻ കനാലിൽ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്ത് മരിച്ച യുവാവിന്റെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യമാവശ്യപ്പെട്ട് ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ചു. എന്നാൽ തോട് വ്യത്തിയാക്കുന്നതിൽ റെയിൽവേയുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായിട്ടില്ലെന്നാണ് റെയിൽവേ എഡിആർഎം എം ആർ വിജി പറയുന്നത്. റെയിൽവേയുടെ ഭാഗത്തുളള തോട് വൃത്തിയാക്കേണ്ടതിന്റെയും ചുമതല കോർപ്പറേഷനാണെന്നാണ് റെയിൽവേയുടെ നിലപാട്. തൊഴിലാളിയുടെ മരണത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്നും റെയിൽവേയെ പഴിചാരി ഒളിച്ചോടാനാണ് കോർപറേഷൻ ശ്രമിക്കുന്നതുമെന്നാണ് ബിജെപി…

Read More

ആ ബന്ധം അവസാന ശ്വാസം വരെ തുടരും; പിലിബിത്തുമായുള്ള ബന്ധത്തെ കുറിച്ച് വരുൺ ഗാന്ധിയുടെ കത്ത്

വികാരനിർഭരമായ കുറിപ്പുമായി വരുൺ ഗാന്ധി. പിലിബിത്ത് എംപിയായുള്ള തന്റെ കാലാവധി ഒരുപക്ഷേ അവസാനിച്ചേക്കാം പക്ഷേ, പിലിബിത്തുമായുള്ള തന്റെ ബന്ധം അവസാനശ്വാസം വരെ തുടരുമെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. ‘‘സാധാരണക്കാർക്കായി ശബ്ദമുയർത്തുന്നതു തുടരാനായി ഞാൻ നിങ്ങളുടെ ആശീർവാദം തേടുകയാണ്. അതിനുവേണ്ടി എന്തു വില നൽകേണ്ടി വന്നാലും സാരമില്ല, ഞാൻ നിങ്ങളുടേതായിരുന്നു, ആണ്, അത് തുടരും.’’ വരുൺ ഗാന്ധി എഴുതി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പിലിബിത്തിൽ മത്സരിക്കുന്നതിനു വരുൺ ഗാന്ധിക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു പിലിബിത്തിലെ ജനങ്ങൾക്കുവേണ്ടി തുടർന്നും…

Read More

‘വൈദിക പട്ടം വേണമെങ്കിൽ ഏകീകൃത കുർബാന അർപ്പിക്കണം’; ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്

ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ പുതിയ വൈദികർക്ക്  വൈദിക പട്ടം  നൽകില്ലെന്ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. എറണാകുളം അങ്കമാലി അതിരൂപതയിൽ  ഡിസംബർ മാസം  വൈദിക പട്ടം സ്വീകരിക്കാൻ തയ്യാറെടുക്കുന്നവർക്കാണ് കത്ത് നൽകിയത്. സിനഡ് കുർബാന അർപ്പിക്കാമെന്ന സമ്മത പത്രം ഒപ്പിട്ട് നൽകണമെന്ന്  കത്തിൽ ആവശ്യപ്പെടുന്നുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയിൽ സിനഡ് കുർബാനയ്‌ക്കെതിരായ പ്രതിഷേധം തുടരുന്നതിനിടയിലാണ് പുതിയ  കത്തുമായി ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് രംഗത്തെത്തിയത്. നവ വൈദികർ  സഭാ അധികാരികളെ അനുസരിക്കുമെന്നും സിനഡ് നിർദ്ദേശപ്രകാരമുള്ള…

Read More

ഇസ്രയേലിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ അയക്കരുത്; മോദിക്ക് കത്തെഴുതി ബിനോയ് വിശ്വം

ഇസ്രയേലിലെ നിര്‍മാണ മേഖലയിലേക്ക് ഇന്ത്യയില്‍നിന്നുള്ള ഒരുലക്ഷത്തോളം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കമ്പനികളുടെ നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സിപിഐ എം.പി ബിനോയ് വിശ്വം. ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഇസ്രയേലില്‍ ജോലിചെയ്തിരുന്ന 90,000-ഓളം പലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയതോടെ ഉണ്ടായ ഒഴിവിലേക്കാണ് ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. ‘ലഭ്യമായ കണക്കനുസരിച്ച്, ഒരു മാസമായി തുടരുന്ന സംഘര്‍ഷത്തിനിടെ, ഗാസ മുനമ്പില്‍ പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 1400 പേരോളം…

Read More

ജസ്റ്റീസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കരുത്; ഗവർണർക്ക് കത്തുമായി പ്രതിപക്ഷ നേതാവ്

ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കണമെന്ന സർക്കാരിൻറെ ശുപാർശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഗവർണർക്ക് കത്ത് നൽകി. പക്ഷപാതരഹിതമായി പ്രവർത്തിക്കാൻ എസ്. മണികുമാറിന് കഴിയുമോയെന്ന ആശങ്കയും കത്തിൽ ചൂണ്ടികാട്ടുന്നു. മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ തെരഞ്ഞെടുക്കുന്ന സമതിയിലും എസ്. മണികുമാറിനെ നിയമിക്കുന്നതിനെതിരായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി മണികുമാറിൻറെ പേര് മാത്രമാണ് സമിതി യോഗത്തിൽ സർക്കാർ നിർദേശിച്ചത്. ഏകപക്ഷീയമായി ഒരു പേര് അടിച്ചേൽപ്പിക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധവും…

Read More

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൻ്റെ അജണ്ട എന്താണെന്ന് വ്യക്തമാക്കണം: മോദിക്ക് കത്തെഴുതി സോണിയ

 പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലെ അജണ്ട എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതി കോൺഗ്രസ് പാർലമെന്ററി ചെയർപേഴ്സൺ സോണിയാ ഗാന്ധി. പ്രതിപക്ഷ പാർട്ടികളുമായി യാതൊരു വിധത്തിലുള്ള ചർച്ചകളുമില്ലാതെയാണ് ഇത്തരത്തിൽ ഒരു പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തതെന്നും സോണിയ കത്തിൽ കുറ്റപ്പെടുത്തി. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനമാണ് സെപ്റ്റംബർ 18 മുതൽ ആരംഭിക്കുന്നത്. മറ്റു രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണ് ഇത്തരത്തിൽ ഒരു പ്രത്യേക സെഷൻ വിളിച്ചു ചേർത്തിരിക്കുന്നത്….

Read More

മണിപ്പൂരിൽ ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ ആശങ്ക; പ്രധാനമന്ത്രിക്ക് കത്തയച്ച് വിഡി സതീശൻ

മണിപ്പൂരിൽ ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്തയച്ചു. മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് സുരക്ഷിതമായി കേരളത്തിലേക്ക് മടങ്ങാനുമുള്ള സൗകര്യം ഒരുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർ മറ്റു സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് കത്തയച്ചതെന്ന് വിഡി സതീശൻ വ്യക്തമാക്കി. മണിപ്പൂരിൽ ക്രൈസ്തവ വിഭാഗങ്ങൾ അരക്ഷിതാവസ്ഥയിലാണെന്നും അക്രമം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കേന്ദ്ര –…

Read More

‘എഐ ക്യാമറയിൽ അടിമുടി ദുരൂഹത’: പിണറായിക്ക് കത്തയച്ച് സതീശൻ

എഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. 232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ്. യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല. കരാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാർ, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബന്ധിച്ച നോട്ട് ഫയല്‍, കറന്റ് ഫയല്‍…

Read More

നിദ ഫാത്തിമയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ശിവൻകുട്ടിയുടെ കത്ത്

ദേശീയ സൈക്കിൾ പോളോ സബ് ജൂനിയർ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയ കേരള ടീം അംഗം ഫാത്തിമ നിദ ഷിഹാബുദ്ദീന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് കത്തയച്ചു. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ല എന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ശിവൻകുട്ടി കത്തിൽ അറിയിച്ചു. അതിനിടെ, ഫാത്തിമയുടെ…

Read More