‘നിന്നെ ഞാൻ താങ്ങാം, എന്നെ നീ താങ്ങ്…’ ലജ്ജാകരമായ സെൽഫ് പ്രമോഷനാണ് എഴുത്തുകാർക്കിടയിൽ ഇപ്പോൾ നടക്കുന്നത്; വൈശാഖൻ

മലയാളസാഹിത്യത്തിലെ എക്കാലത്തെയും മികച്ച കഥാകൃത്തുക്കളിൽ ഒരാളാണ് വൈശാഖൻ. വ്യത്യസ്തമായ ലോകം വൈശാഖൻ മലയാളകഥയിലേക്കു കൊണ്ടുവന്നു. അതുവരെ റെയിൽവേയുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ പശ്ചാത്തലം അറിയാത്ത മലയാളി വൈശാഖൻ കഥകളിലൂടെ അതറിയുകയായിരുന്നു. ഓണക്കാലത്ത് വൈശാഖൻ ദീപിക വാർഷികപ്പതിപ്പിനു നൽകിയ അഭിമുഖത്തിലെ തുറന്നുപറച്ചിലുകളും വിമർശനങ്ങളും ചർച്ചയായിരിക്കുകയാണ്. താങ്കളുടെ കഥകളെ നിരൂപകർ അവഗണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു നൽകിയ മറുപടിയാണ് ചിലർക്കെതിരേ തൊടുത്ത അസ്ത്രമായി മാറിയത്. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പി. ടി. ബിനു ആണ് വൈശാഖൻ മാഷുമായി അഭിമുഖം നടത്തിയത്. നിരൂപകർ തൻറെ…

Read More