എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്റെ പേരിൽ പരിഹസിക്കപ്പെട്ടു,വായനക്കാരാണ് തന്റെ സുഹൃത്തുക്കൾ ; കഥാകാരൻ അഖിൽ പി ധർമജൻ

മൂന്ന് ലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയ റാം c/o ആനന്ദി എന്ന നോവൽ മുന്നൂറ് താളുകൾ എഴുതിയ ശേഷം പൂർണമായും ഒഴിവാക്കി വീണ്ടും എഴുതിയ പുസ്തകമാണെന്ന് അഖിൽ പി ധർമജൻ. രണ്ടാമത് എഴുതിയപ്പോൾ കഥ പറയുന്ന രീതിയിൽ ഫലപ്രദമായ മാറ്റം കൊണ്ടുവരാൻ സാധിച്ചുവെന്നും അഖിൽ പറഞ്ഞു. 43 മത് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ‘പുസ്തകത്തിനപ്പുറമുള്ള കഥകൾ – റാം C / O ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജനുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു…

Read More

സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

പ്രശസ്ത സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു(68). അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10 ന് തൃപ്രയാറിലെ വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹം ഇന്ന് പകൽ 11.30 ന് കേരള സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിനായി എത്തിക്കും. പ്രഭാഷകൻ, രാഷ്ട്രീയ- സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ട…

Read More

റഷ്യന്‍ ഭാഷാ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. സുധ വാരിയര്‍ അന്തരിച്ചു

റഷ്യൻ, ഇം​ഗ്ലീഷ് ഭാഷാ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. സുധ വാരിയർ അന്തരിച്ചു. 85 വയസായിരുന്നു. താരതമ്യ ചലച്ചിത്ര പഠനത്തിന് റഷ്യൻ ഭാഷയിൽ കേരള സർവകലാശാലയിലെ ആദ്യ പിഎച്ച്ഡി ബിരുദധാരിയാണ്. സ്വന്തം ​ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കി രചിച്ച അനുകൽപ്പനത്തിന്റെ ആട്ടപ്രകാരം എന്ന കൃതിക്ക് 2001ൽ ചലച്ചിത്ര സംബന്ധിയായുള്ള ഏറ്റവും മികച്ച കൃതിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. നോവലും ചെറുകഥകളും വിവർത്തനങ്ങളുമുൾപ്പെടെ പതിനഞ്ചിലേറെ കൃതികൾ രചിച്ചിട്ടുണ്ട്. ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ ഇം​ഗ്ലീഷിലുള്ള ആത്മകഥ ഷാറൂഖ് ഖാൻ ബോളിവുഡിലെ രാജാവ്…

Read More

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായിരുന്ന ഭാസുരേന്ദ്ര ബാബു അന്തരിച്ചു. 75 വയസായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. അടിയന്തരാവസ്ഥാ കാലത്ത് ക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. ഭാസുരേന്ദ്ര ബാബുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പുരോഗമനപക്ഷത്ത് നിന്ന മാധ്യമപ്രവർത്തകനും മാധ്യമ വിമർശകനുമായിരുന്നു ഭാസുരേന്ദ്ര ബാബു. സമകാലീന രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും മാധ്യമ സമീപനത്തെക്കുറിച്ചും ക്രിയാത്മകവും വിമർശനാത്മകവുമായ ഇടപെടൽ നടത്തിയ അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം എക്കാലത്തും ഉറച്ചു നിന്ന വ്യക്തിയായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പിൽ പറയുന്നു.

Read More

മാനനഷ്ടക്കേസിൽ ട്രംപിനെതിരെ കോടതി; മാധ്യമപ്രവർത്തകയ്ക്ക് 83 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണം

അമേരിക്കയിൽ മാധ്യമപ്രവർത്തക ഇ. ജീൻ കാരൾ നൽകിയ മാനനഷ്ടക്കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കോടതി വിധി. 83 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. ജീൻ കാരൾ ആവശ്യപ്പെട്ടതിലും എട്ടിരട്ടിയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചത്. വിധി വരും മുൻപേ ട്രംപ് കോടതിയിൽനിന്ന് ഇറങ്ങിപ്പോയി. വിധിയെ പരിഹസിച്ച  ട്രംപ്  അപ്പീൽ പോകുമെന്നും അറിയിച്ചു.  2019ലാണ് ട്രംപ് കാരളിനെതിരെ ആരോപണം ഉന്നയിച്ചത്. 30 വർഷം മുൻപ് ഡിപ്പാർട്‌മെന്റ് സ്റ്റോറിൽ വച്ച് ട്രംപ് പീഡിപ്പിച്ചെന്നു കാരൾ വെളിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു…

Read More

എഴുത്തുകാരി കെബി ശ്രീദേവി അന്തരിച്ചു

പ്രശസ്ത എഴുത്തുകാരി കെ ബി ശ്രീദേവി(84) അന്തരിച്ചു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരി കെബി ശ്രീദേവി അന്തരിച്ചുപ്രശസ്ത എഴുത്തുകാരി കെബി ശ്രീദേവി അന്തരിച്ചുഎഴുത്തുകാരി കെബി ശ്രീദേവി അന്തരിച്ചുനമ്പൂതിരി സമുദായത്തിലെ സ്ത്രീ ജിവിതങ്ങളെപ്പറ്റിയും ഇന്ത്യൻ മിതോളജി കേന്ദ്രീകരിച്ച് കുട്ടികൾക്കായി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. യജ്ഞം, അഗ്നിഹോത്രം, പറയി പെറ്റ പന്തിരുകുലം എന്നിവയാണ് പ്രധാന കൃതികൾ.

Read More

‘നിന്നെ ഞാൻ താങ്ങാം, എന്നെ നീ താങ്ങ്…’ ലജ്ജാകരമായ സെൽഫ് പ്രമോഷനാണ് എഴുത്തുകാർക്കിടയിൽ ഇപ്പോൾ നടക്കുന്നത്; വൈശാഖൻ

മലയാളസാഹിത്യത്തിലെ എക്കാലത്തെയും മികച്ച കഥാകൃത്തുക്കളിൽ ഒരാളാണ് വൈശാഖൻ. വ്യത്യസ്തമായ ലോകം വൈശാഖൻ മലയാളകഥയിലേക്കു കൊണ്ടുവന്നു. അതുവരെ റെയിൽവേയുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ പശ്ചാത്തലം അറിയാത്ത മലയാളി വൈശാഖൻ കഥകളിലൂടെ അതറിയുകയായിരുന്നു. ഓണക്കാലത്ത് വൈശാഖൻ ദീപിക വാർഷികപ്പതിപ്പിനു നൽകിയ അഭിമുഖത്തിലെ തുറന്നുപറച്ചിലുകളും വിമർശനങ്ങളും ചർച്ചയായിരിക്കുകയാണ്. താങ്കളുടെ കഥകളെ നിരൂപകർ അവഗണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു നൽകിയ മറുപടിയാണ് ചിലർക്കെതിരേ തൊടുത്ത അസ്ത്രമായി മാറിയത്. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പി. ടി. ബിനു ആണ് വൈശാഖൻ മാഷുമായി അഭിമുഖം നടത്തിയത്. നിരൂപകർ തൻറെ…

Read More

ചെക്ക് വംശജനായ എഴുത്തുകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

ചെക്ക് റിപ്പബ്ലിക്കന്‍ എഴുത്തുകാരന്‍ മിലാന്‍ കുന്ദേര അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. 1929 ഏപ്രില്‍ ഒന്നിന് ചെക്കോസ്ലാവാക്യയില്‍ ജനിച്ച കുന്ദേര പലപ്പോഴും ജന്മനാടിന്റെ ശത്രുതയേറ്റുവാങ്ങിയത് എഴുത്തിലൂടെ പ്രഖ്യാപിച്ച നിലപാടുകള്‍ കാരണമായിരുന്നു. കമ്യൂണിസ്റ്റ് ഭരണകാലത്തായിരുന്നു കുന്ദേരയ്ക്ക് പൗരത്വം നിഷേധിച്ചത്. ചെക്ക് കമ്യൂണിസ്റ്റ് ഭരണകൂടത്തിന് കുന്ദേര അനഭിമതനായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പലതവണ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിയിലും ഭരണത്തിലും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ട് രൂപീകരിക്കപ്പെട്ട രാഷ്ട്രീയ കൂട്ടായ്മയായ പ്രാഗ് വസന്തത്തിന്റെ നേതൃത്വത്തില്‍…

Read More

അന്ന് മൂന്നു ദിവസം കഴിഞ്ഞായിരുന്നു ദിനപത്രം എത്തിയിരുന്നത്; ബെന്യാമിൻ

പണ്ട്, യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ കിഴക്കൻ രാജ്യങ്ങളിലേക്കോ കുടിയേറിപ്പോയ ഒരാൾക്ക് ഭാഷ ഉപയോഗിക്കാൻ കിട്ടുന്ന അവസരം കുറവായിരുന്നുവെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ബെന്യാമിൻ. പതിയെപ്പതിയെ അവർ ഭാഷയിൽ നിന്ന് അകന്നുപോവുകയും അവരുടെ ഉള്ളിൽ ഭാഷ മരണപ്പെടുകയും ചെയ്യുമായിരുന്നു. ഞാൻ ഗൾഫിൽ എത്തിപ്പെട്ട തൊണ്ണൂറുകളുടെ തുടക്കത്തിൽപോലും മൂന്നു ദിവസം കഴിഞ്ഞായിരുന്നു ദിനപത്രം എത്തുന്നത്. അന്ന് ‘ലുങ്കി ന്യൂസ്’ എന്നറിയപ്പെടുന്ന വാമൊഴിയിലൂടെയായിരുന്നു പലവാർത്തകളും (അതിൽ സത്യങ്ങളും അസത്യങ്ങളും ഉണ്ടായിരുന്നു) ലഭിച്ചിരുന്നത്. അത് സൃഷ്ടിച്ചിരുന്ന ഒരു ‘വാർത്താവിടവിനെ’ ആണ് സാങ്കേതിക വിദ്യ റദ്ദു…

Read More

കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു

എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 59 വയസ്സായിരുന്നു. ഭാര്യക്കൊപ്പം വഞ്ചിയൂരിലെ ഫ്‌ളാറ്റിലായിരുന്നു താമസം. ഭാര്യ ഇന്നലെ നാട്ടിൽ പോയിരുന്നു. ഇന്ന് ഉച്ചയായിട്ടും ഭാര്യക്കും ബന്ധുക്കൾക്കും ഫോണിൽ കിട്ടിയില്ല. തുടർന്ന് പോലീസെത്തി ഫ്‌ളാറ്റ് തള്ളിത്തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിൽ 1963ലാണ് അദ്ദേഹം  ജനിച്ചത്. കാഞ്ഞങ്ങാടു് നെഹ്രു കോളേജിലും തുടർന്നു് പയ്യന്നൂർ കോളജിലുമായിരുന്നു പഠനം. വിദ്യാഭ്യാസകാലത്തു തന്നെ കഥ, കവിത, പ്രബന്ധ രചന…

Read More