ഗുസ്തിയിലേക്കു മടങ്ങാൻ കഴിയും: തിരിച്ചുവരുമെന്ന സൂചനകൾ നൽകി വിനേഷ് ഫോഗട്ട്

ഗുസ്തിയിലേക്കു തിരിച്ചുവരുമെന്ന സൂചനകൾ നൽകി ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്. ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലെത്തി ആളുകളോടു സംസാരിക്കവേയാണ് ഗുസ്തിയിലേക്കു മടങ്ങാൻ സാധിക്കുമെന്നു വിനേഷ് പ്രതികരിച്ചത്. ശനിയാഴ്ച്ച ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ വിനേഷിന് വൻ സ്വീകരണമാണു നാടും മറ്റു താരങ്ങളും ഒരുക്കിയത്. പിന്നാലെ ഹരിയാനയിലേക്കു പോയ വിനേഷ് ഇന്നലെ മാത്രം ഇരുപതോളം സ്വീകരണ പരിപാടികളിൽ പങ്കെടു. സ്വന്തം നാടായ ചാർഖി ദാദ്രിയിൽ രാത്രിയേറെ വൈകിയിട്ടും നൂറു കണക്കിന് ആളുകൾ വിനേഷിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ‘‘ഒളിംപിക്സ് മെ‍ഡൽ നഷ്ടമായത് എന്റെ ജീവിതത്തിലെ…

Read More

ബ്രിജ് ഭൂഷണിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിനെ ബി ജെ പി സ്ഥാനാർഥിയാക്കിയതിനെ വിമർശിച്ച് പ്രതിപക്ഷം

വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന മുൻ ഗുസ്തി ഫെഡറേഷൻ തലവൻ ബ്രിജ് ഭൂഷണിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിനെ ബി.ജെ.പി സ്ഥാനാർഥിയാക്കിയതിനെ വിമർശിച്ച് പ്രതിപക്ഷം രം​ഗത്ത്. വനിത ഗുസ്തി താരങ്ങളിൽ നിന്നും ലൈംഗികാതിക്രമ പരാതി നേരിടുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അദ്ദേഹത്തിന്റെ മകന് ടിക്കറ്റ് സമ്മാനിച്ച്കൊണ്ട് ബി.ജെ.പി അംഗീകരിച്ചിരിക്കുകയാണെന്നാമ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ വിമർശനം. അതിരുകളില്ലാത്ത അധികാര ആഗ്രഹം മാത്രമുള്ള വ്യക്തി നയിക്കുന്ന ധാർമികത ഇല്ലാത്ത പാർട്ടിയാണ് ബി.ജെ.പിയെന്നും…

Read More

സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു

സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. തന്റെ ബൂട്ടുകൾ സാക്ഷി മാലിക് വാർത്താസമ്മേളന വേദിയിൽ ഉപേക്ഷിച്ചു.സർക്കാർ ഉറപ്പുകൾ പാലിക്കുന്നില്ലെന്നും സാക്ഷി  പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഖ്യാപനം. ഡബ്ല്യൂ എഫ് ഐ തെരെഞ്ഞെടുപ്പിനു പിന്നാലെയാണ് സാക്ഷിയുടെ പ്രഖ്യാപനം. സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്നും സാക്ഷി വ്യക്തമാക്കി. മുൻ അധ്യക്ഷൻ ബ്രിജ് ബൂഷൺ അനുകൂലികളുടെ പാനൽ വിജയിച്ചതിന് പിന്നാലെയാണ് സാക്ഷിയുടെ പ്രഖ്യാപനം  

Read More

നുണപരിശോധനയ്ക്ക് തയാർ, പക്ഷേ ഒരു നിബന്ധനയുണ്ട്’: ബ്രിജ്ഭൂഷൺ

ലൈംഗികാതിക്രമ ആരോപണങ്ങളുടെ സത്യം വെളിച്ചത്ത് കൊണ്ടുവരുന്നതിന് നുണപരിശോധനയ്ക്ക് വിധേയനാകാമെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്. നുണ പരിശോധനയ്ക്കാ ഞായറാഴ്ച ഹരിയാനയിലെ മെഹമിൽ നടന്ന ഖാപ് പഞ്ചായത്ത് യോഗം ബ്രിജ്ഭൂഷൺ നാർക്കോ ടെസ്റ്റിന് വിധേയനാണെന്നും നിയമനടപടി നേരിടണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. പിന്നാലെയാണ് നുണപരിശോധനയ്ക്ക് തയാറാണെന്ന് സിങ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. അതേസമയം, ഗുസ്തിക്കാരുടെ പ്രതിഷേധത്തിന് ഹരിയാനയിൽനിന്നുള്ള കർഷകർ പിന്തുണ അറിയിച്ചു.  പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 7 വനിതാ ഗുസ്തി താരങ്ങളാണ്…

Read More

പൊലീസിനെതിരെ വിമർശനവുമായി ​ഗുസ്തി താരങ്ങൾ

പൊലീസിനെതിരെ വിമർശനവുമായി ദില്ലിയിൽ സമരം ചെയ്യുന്ന ​ഗുസ്തി താരങ്ങൾ. സമരവേദിയിൽ രാത്രി വൈദ്യുതി വിച്ഛേദിച്ചെന്ന് ബജ്‍രം​ഗ് പുനിയ പറഞ്ഞു. സമരം അവസാനിപ്പിക്കാനുള്ള സമ്മർദ്ദ തന്ത്രമെന്നും വിമർശനം. ദില്ലിയെ ജന്തർമന്തറിൽ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബ്രിജ് ഭൂഷൺ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദില്ലിയിലെ ജന്തർ മന്തറിൽ ​ഗുസ്തി താരങ്ങൾ സമരം ചെയ്യുന്നത്.  അതേ സമയം, ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവെക്കാൻ തയ്യാറാണെന്ന്  ബ്രിജ് ഭൂഷൺ വ്യക്തമാക്കി. സുപ്രീംകോടതി രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ്….

Read More

പ്രായപൂർത്തിയാകാത്ത താരത്തിന് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി; ബ്രിജ്ഭൂഷനെതിരെ കേസെടുക്കുമെന്ന് പൊലീസ്

ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൻ ശര‍ൺ സിങ്ങിനെതിരെ കേസ് റജിസ്റ്റർ ചെയ്യുമെന്ന് ‍ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ അറിയിച്ചു. ബ്രിജ്ഭൂഷനെതിരെ വനിത ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിലാണ് കേസെടുക്കുക. ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതെന്നും വിഷയത്തിൽ 28നു മുൻപു മറുപടി നൽകാനും ഡൽഹി പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നുതന്നെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചത്. പരാതി നൽകിയ പ്രായപൂർത്തിയാകാത്ത താരത്തിനു സുരക്ഷ നൽകണമെന്ന്…

Read More