വിനേഷ് ഫോഗട്ടിനെ പരിഹസിച്ച് ഹരിയാന ബി.​​ജെ.പി നേതാവ്

കോൺഗ്രസിൽ ചേർന്ന വിനേഷ് ഫോഗട്ടിനെ പരിഹസിച്ച് ഹരിയാനയിലെ മുതിർന്ന ബി.ജെ.പി നേതാവ് അനിൽ വിജ്. ‘ദേശ് കി ബേട്ടി’യിൽ നിന്ന് ‘കോങ് കി ബേട്ടി’ ആവാൻ വിനേഷ് ഫോഗട്ട് ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ ഞങ്ങൾ എന്തിന് എതിർക്കണമെന്നായിരുന്നു അനിൽ വിജിന്റെ പരിഹാസം. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേർന്ന ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയേയും ഫോഗട്ടിനെയും കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ഹരിയാന മുൻ ആഭ്യന്തര മന്ത്രിയുടെ ഭാ​ഗത്തു നിന്നും ഇത്തരത്തിൽ ഒരു പരിഹാസം ഉണ്ടായത്. ആദ്യ ദിവസം മുതൽ…

Read More

പാരീസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ; ഗുസ്തിയിൽ വെങ്കല നേട്ടവുമായി അമൻ ഷെറാവത്ത്

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ നേട്ടം. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ അമൻ ഷെറാവത്താണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ പോർട്ടോറിക്കോയുടെ ഡാരിയൻ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യൻ താരം വെങ്കലമണിഞ്ഞത്. 13-5നായരുന്നു അമൻ ഷെറാവത്തിന്റെ വിജയം. ഒള്പിമ്പിക് ചരിത്രത്തിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടുന്ന ഏഴാമത്തെ ഇന്ത്യൻ ഗുസ്തി താരമായി അമൻ ഷെറാവത്ത് മാറി. ആദ്യ മത്സരത്തിൽ നോർത്ത് മാസിഡോണിയയുടെ വ്‌ളാദിമിർ ഇഗോറോവിനെ 10-0ത്തിന് തോൽപ്പിച്ചാണ് അമൻ…

Read More

ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചു; ഗുസ്തി താരം ബജ്റംഗ് പുനിയക്ക് സസ്പെൻഷൻ

ഗുസ്തി താരമായ ബജ്റംഗ് പുനിയയെ ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചു എന്ന് ആരോപിച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി സസ്പെൻഡ് ചെയ്തു. ഇതിനു മുൻപും പുനിയക്കെതിരെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി സസ്പെൻഷൻ നടപടിയുമായി എത്തിയിരുന്നു. നേരത്തെ ഉത്തേജക പരിശോധനയ്‌ക്കായി സാമ്പിൾ നൽകാൻ പുനിയ വിസമ്മതിച്ചതിനെ തുടർന്ന് പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി സസ്പെൻഡ് ചെയ്യുകയായിരുന്നു. ജൂലൈ 11 വരെയാണ് താരത്തിന് മറുപടി നൽകുന്നതിനായി ഏജൻസി സമയം അനുവദിച്ചിട്ടുള്ളത്. പുനിയ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വിചാരണയ്‌ക്കായി…

Read More

ഉത്തേജക മരുന്ന് വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചു; ഗുസ്തി താരം വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്

ഗുസ്തി താരം വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്. ഉത്തേജക മരുന്ന് വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചു, താമസ പരിശീലന വിവരങ്ങൾ നൽകണമെന്ന നിർദേശം പാലിച്ചില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ നോട്ടീസ്. വിനേഷ് ഫോഗട്ടിന്റെ വിവരങ്ങൾ തേടി നാഡ ഉദ്യോഗസ്ഥർ താമസസ്ഥലത്ത് എത്തിയെങ്കിലും അവർ കാണാൻ തയ്യാറായില്ല. 14 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നാഡ ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.

Read More

കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ പരാതി ഒതുക്കാൻ ശ്രമിച്ചു: ആരോപണവുമായി വിനേഷ് ഫോഗട്ട്

കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ ആരോപണവുമായി ഡൽഹിയിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ. റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവനും ബിജെപി എംപിയുമായ ബ്രിജ്ഭുഷൻ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധത്തിലാണു താരങ്ങൾ. സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാതെ അന്വേഷണത്തിന് ഒരു പാനലിനെ നിയോഗിച്ച് പരാതി ഒതുക്കാനാണ് മന്ത്രി ശ്രമിച്ചതെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് ആരോപിച്ചു. ”അധികാരസ്ഥാനത്ത് ദീർഘകാലം തുടർന്ന അതിശക്തനായ ഒരാളെ എതിർത്തുനിൽക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. മൂന്ന് – നാലു…

Read More

ബ്രിജ് ഭൂഷണെ വെട്ടിലാക്കി വീഡിയോ; ഗുസ്തി താരത്തിന്‍റെ മുഖത്തടിക്കുന്ന ദൃശ്യം പുറത്ത്

ലൈംഗികാരോപണം ഉൾപ്പെടെ ഉയർത്തി ദേശീയ ഗുസ്തി താരങ്ങൾ പ്രതിഷേധം തുടരുന്നതിനിടെ, ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ഗുസ്തി താരത്തിന്‍റെ മുഖത്ത് അടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. റാഞ്ചിയില്‍ നടന്ന അണ്ടര്‍ 15 ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പിനിടെ നടന്ന സംഭവത്തിന്റെ വിഡിയോയാണ് പ്രചരിക്കുന്നത്. പ്രായപരിധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി യുപിയില്‍ നിന്നുള്ള ഗുസ്തി താരത്തെ മല്‍സരിക്കാന്‍ അനുവദിച്ചില്ല. ഗുസ്തി താരം ഇത് ചോദ്യം ചെയ്തതോടെ ഉദ്ഘാടനച്ചടങ്ങിനായി വേദിയിലുണ്ടായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍…

Read More