1991ലെ ആരാധനാലയങ്ങളുടെ സംരക്ഷണ നിയമം ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം: എം.പി അബ്ദുസ്സമദ് സമദാനി
ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി 1991ൽ പാർലിമെന്റ് പാസാക്കിയ നിയമം പാലിക്കാനും അത് ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ഈ നിയമത്തിന്റെ ലംഘനം രാജ്യത്തെ ജനങ്ങളുടെ ഭരണഘടനാപരവും മതേതരവുമായ അവകാശങ്ങളുടെ ലംഘനമായിത്തീരും. ആ അവകാശങ്ങൾ ഒരു ജനവിഭാഗത്തിനും നിഷേധിക്കപ്പെടുന്നില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്ന് 377-ാം വകുപ്പ് പ്രകാരം വിഷയം സഭയിൽ ഉന്നയിച്ചുകൊണ്ട് സമദാനി പറഞ്ഞു. ന്യൂനപക്ഷ സമുദായത്തിന്റെ ആരാധനാലയങ്ങളുടെ സുരക്ഷ അപകടപ്പെടുത്തുന്ന നീക്കങ്ങളാണ് രാജ്യത്ത് ഉണ്ടാകുന്നത്. മറ്റുള്ളവരുടെ ആരാധനാലയങ്ങൾക്കുമേൽ തീർത്തും അന്യായവും…