ആരാധനാലയങ്ങളും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചു ; പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടത്തുന്ന വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് കാട്ടിയാണ് പരാതി. എല്‍ഡിഎഫാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്‍റെ വീഡിയോ പ്രചരിപ്പിച്ചു. ആരാധനാലത്തിനുള്ളില്‍ വിശ്വാസികളോട് വോട്ട് അഭ്യാര്‍ത്ഥിച്ചെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും ചൂണ്ടിക്കാടിയാണ് പരാതി. കഴിഞ്ഞ 10 നാണ് പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ദേവാലയത്തിലെത്തി വോട്ട് തേടിയത്. 

Read More

മരണം 60, സ്ഥിതി ശാന്തമാകുന്നു; 2 ദിവസമായി അക്രമമില്ല; മണിപ്പുരിൽ ആരാധനാലയങ്ങൾ സംരക്ഷിക്കണം: സുപ്രീംകോടതി

കലാപം ആളിപ്പടർന്ന മണിപ്പുരിൽ വീടും സ്ഥലവും വിട്ടുപോകേണ്ടി വന്നവരെ പുനരധിവസിപ്പിക്കാനും ആരാധാനാലയങ്ങൾ സംരക്ഷിക്കാനും സുപ്രീംകോടതി നിർദേശിച്ചു. 2 ദിവസമായി അക്രമം നടന്നിട്ടില്ലെന്നും സ്ഥിതി ശാന്തമായെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ദുരിതാശ്വാസ ക്യാംപുകളിൽ ഭക്ഷണവും മരുന്നും ഉൾപ്പെടെ ഉറപ്പാക്കാൻ കോടതി നിർദേശിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സ്വീകരിച്ച നടപടികൾ കേന്ദ്രം കോടതിയിൽ വിശദീകരിച്ചു. 52 കമ്പനി സായുധസേനയെ വിന്യസിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.  ഇതേസമയം, സ്ഥിതി ഏറക്കുറെ ശാന്തമായതായി കരസേന അറിയിച്ചു. ഇന്നലെ കാര്യമായ അനിഷ്ട…

Read More