
പാമ്പുകളുടെ ശല്യം കൂടുന്നു; കേരളത്തിൽ ഇതുവരെ പിടിച്ചത് 2457 പാമ്പുകളെ
നഗരത്തിലടക്കം ജില്ലയില്‍ പാമ്പുകളുടെ ശല്യം കൂടുന്നത് ആശങ്കപരത്തുന്നു. രണ്ടുമാസത്തിനിടെ ജില്ലയില്‍ 135 പാമ്പുകളെയാണ് പിടികൂടിയത്. മാര്‍ച്ചില്‍ 87 പാമ്പുകളെയും ഏപ്രിലില്‍ ഇതുവരെ 48 പാമ്പുകളെയും പിടികൂടി. വനംവകുപ്പിന്റെ സര്‍പ്പആപ്പിലൂടെ സഹായംതേടാം. ചൂട് കൂടിയതും പ്രജനനകാലമായതുമാണ് പാമ്പുകള്‍ പുറത്തിറങ്ങാന്‍ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തണുപ്പ് തേടിയാണ് ജനവാസമേഖലകളില്‍ എത്തുന്നത്. കതകിന്റെ വിടവിലൂടെയും മറ്റും വീടിനുള്ളില്‍ എത്തിയേക്കാം. പെരുമ്പാമ്പ്, മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, ചുരുട്ടമണ്ഡലി എന്നീ ഇനങ്ങളാണ് അധികവും. പാമ്പുകളെ പിടികൂടി വനപ്രദേശങ്ങളിലും ആള്‍ത്താമസമില്ലാത്ത മേഖലകളിലും തുറന്നുവിടുന്നു. 2021 മുതല്‍…