ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി; 3 കുട്ടികള്‍ ആശുപത്രിയില്‍

കട്ടപ്പന ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. പള്ളിക്കവലയിലെ ഏയ്‌സ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മൂന്നുവിദ്യാര്‍ഥികള്‍ക്കാണ് ചിക്കന്‍കറിയില്‍നിന്ന് പുഴുക്കളെ കിട്ടിയത്. മൂന്നുവിദ്യാര്‍ഥികളും ഭക്ഷ്യ വിഷബാധയേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സ്വിമ്മിങ് അക്കാദമിയിലെ നീന്തല്‍ പരിശീലനത്തിന് ശേഷമാണ് കുട്ടികള്‍ സമീപത്തെ ഹോട്ടലിലെത്തി പൊറോട്ടയും ചിക്കന്‍കറിയും കഴിച്ചത്. ഇതിനിടെയാണ് കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടത്. ഇതോടെ മൂവരും ഛര്‍ദിച്ചു. തുടര്‍ന്ന് സംഭവത്തിന്റെ വീഡിയോ പകര്‍ത്തി. പിന്നാലെ വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു….

Read More

ഡോക്ടർമാർ വരെ ഞെട്ടി; ചൈനീസ് വനിതയുടെ കണ്ണിൽ 60 ജീവനുള്ള വിരകൾ

കണ്ണിനു കടുത്തവേദനയും ചൊറിച്ചിലുമായി എത്തിയ വനിതയെ പരിശോധിച്ചപ്പോൾ ഡോക്ടർ ഞെട്ടിപ്പോയി. വനിതയുടെ കണ്ണിൽ വിരകൾ. ഒന്നും രണ്ടുമല്ല, അറുപത് എണ്ണം. ചൈനയിലാണു സംഭവം. ചൈനയിലെ കുൻമിങ്ങ് പ്രവിശ്യയിലെ താമസക്കാരിയാണ് അവർ. അവരുടെ കൺപോളകൾക്കും കൃഷ്ണമണിക്കും ഇടയിലുള്ള സ്ഥലത്താണ് വിരകൾ ഇഴയുന്നതു കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ഡോക്ടർമാരെത്തി വിരകളെ നീക്കം ചെയ്യുകയായിരുന്നു. ചുറ്റുമുള്ള മൃഗങ്ങളിൽ നിന്നാണ് അവർക്ക് അണുബാധ പിടിപെട്ടതെന്നാണ് കരുതുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ ഡോക്ടർമാർ അവളോടു ശുചിത്വം പാലിക്കാൻ ആവശ്യപ്പെട്ടു, പ്രത്യേകിച്ച് വളർത്തുമൃഗങ്ങളുമായി ഇടപഴകിയ ശേഷം. രോഗം…

Read More

ലോകത്തിൽ ആദ്യമായി പെരുമ്പാമ്പിലെ വിര മനുഷ്യന്റെ തലച്ചോറിലും ജീവനോടെ കണ്ടെത്തി

പാമ്പുകളിൽ കാണപ്പെട്ടിരുന്ന വിരയെ മനുഷ്യന്റെ മസ്തിഷ്‌കത്തിൽ ജീവനോടെ കണ്ടെത്തിയെന്ന് വെളിപ്പെടുത്തൽ. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലാണ് സംഭവം. അടുത്തിടെ ഒരു ശാസ്ത്ര ജേണലിലൂടെ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങളുള്ളത്. ശാരീരിക അസ്വസ്ഥതകൾ നേരിട്ട 64കാരിയുടെ തലച്ചോറിലാണ് അപൂർവ വിരയെ കണ്ടെത്തിയത്. 8 സെന്റിമീ​റ്റർ നീളവും ഒരു മില്ലീമീറ്റർ വീതിയും ചുവപ്പ് നിറവുമുള്ള ഈ വിരയെ ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ മനുഷ്യന്റെ മസ്തിഷ്കത്തിൽ കണ്ടെത്തുന്നതെന്ന് ഡോക്ടർമാർ പറയുന്നു. 2021 ജനുവരി അവസാനമാണ് സ്ത്രീ ഒരു പ്രാദേശിക ആശുപത്രിയിൽ…

Read More